1881ൽ ക.നി.മൂ.സ. (ഇപ്പോൾ CMI എന്നറിയപ്പെടുന്നു) സന്യാസിയായ ജെറാർദ് കണ്ണമ്പള്ളി രചിച്ച അലങ്കാരശാസ്ത്ര വ്യാഖ്യാനം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലൗകികവും അലൗകികവുമായ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രഭാഷണങ്ങളിൽ പ്രസക്തിയുള്ള അലങ്കാരങ്ങളെ കുറിച്ചാണ് പുസ്തകത്തിൽ ഫാദർ ജെറാർദ് ചർച്ച ചെയ്യുന്നത്. സംകല്പന, അനുക്രമണ, അലംകരണ, ഉച്ചാരണ എന്നിങ്ങനെ നാലു കാണ്ഡങ്ങളായി ഗ്രന്ഥത്തെ വിഭജിച്ചിരിക്കുന്നു. അച്ചനു മുൻപു വരെയുള്ള ആലങ്കാരികന്മാർ കാവ്യങ്ങളിലെ അലങ്കാരങ്ങളെ കുറിച്ചു മാത്രമാണ് ചർച്ച ചെയ്തിരുന്നത്. പ്രഭാഷണ കലയെ കുറിച്ചുള്ള ആദ്യത്തെ ഗ്രന്ഥമെന്ന നിലയിലും ഗദ്യസാഹിത്യത്തിന് പ്രയോജനമായ ഒരു അലങ്കാര ശാസ്ത്രഗ്രന്ഥമെന്ന നിലയിലും ഈ പുസ്തകത്തിന് ഭാഷാ ചരിത്രത്തിൽ എടുത്തുപറയേണ്ട പ്രാധാന്യം ഉണ്ട്.
ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, മലയാളം ഭാഷകളിൽ അസാധാരണമായ പാണ്ഡിത്യമുണ്ടായിരുന്ന ഫാദർ ജെറാർദ് 1884 മുതൽ 1889 വരെയുള്ള അഞ്ചു വർഷക്കാലം മാന്നാനം പ്രസ്സ് സൂപ്രണ്ടായി ജോലി ചെയ്തിരുന്നു. യന്ത്ര പ്രസ്സ് ആദ്യമായി വരുത്തിയതും, അച്ചടി സംബന്ധമായ പല പരിഷ്കാരങ്ങളും പ്രാവർത്തികമാക്കിയതും അദ്ദേഹത്തിൻ്റെ നേട്ടങ്ങളാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: അലങ്കാരശാസ്ത്ര വ്യാഖ്യാനം
- പ്രസിദ്ധീകരണ വർഷം: 1881
- രചന: ജെറാർദ് കണ്ണമ്പള്ളി
- പ്രസാധകർ: Metapolitan Press, Varapuzha
- താളുകളുടെ എണ്ണം: 392
- സ്കാൻ ലഭ്യമായ ഇടം: കണ്ണി