സംസ്കൃതപദകോശമായ അമരകോശത്തിൻ്റെ ഒരു വ്യാഖ്യാനമായ പ്രബൊധിനീ എന്ന പഴയ അച്ചടി പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ എന്നിവർ ആണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
- പേര്: പ്രബൊധിനീ – അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം
- രചയിതാവ്: പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ
- പ്രസിദ്ധീകരണ വർഷം: 1870
- താളുകളുടെ എണ്ണം: 226
- അച്ചടി: വെസ്റ്റേൺ സ്റ്റാർ, കൊച്ചി
- സ്കാൻ ലഭ്യമായ താൾ: കണ്ണി