ആലപ്പുഴ തിയോളജി സെൻ്റർ പ്രസിദ്ധീകരണമായ ജീവധാര ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച സഭാധികാരം – ഭാരതീയ പശ്ചാത്തലത്തിൽ എന്ന ലേഖനസമാഹാരമാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഭാരതീയ പശ്ചാത്തലത്തിൽ സഭാധികാരത്തിൻ്റെ സ്വഭാവത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ആദ്യത്തെ രണ്ട് ലേഖനങ്ങൾ വിശുദ്ധ ഗ്രന്ഥാധിഷ്ടിതവും, ദൈവശാസ്ത്രപരമായ വിചിന്തനങ്ങളുമാണ്. തുടർന്നു വരുന്ന മൂന്ന് ലേഖനങ്ങൾ അധികാരത്തെ ഭാരതീയ പശ്ചാത്തലത്തിൽ നോക്കിക്കാണുന്നവയാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: സഭാധികാരം – ഭാരതീയ പശ്ചാത്തലത്തിൽ
- താളുകളുടെ എണ്ണം: 116
- പ്രസാധകൻ: Jeevadhara Socio- Religious Research Centre.
- അച്ചടി: M. A. M Press, Kozhikode
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി