കെ ഇ എൻ, ആസാദ്, സുനിൽ എന്നിവർ ചേർന്നെഴുതിയ റബറും പത്രരാഷ്ട്രീയവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
അടിയന്തിരാവസ്ഥക്കാലത്ത് കർക്കശമായ സെൻസർഷിപ്പുകൾ നിലനിൽക്കുമ്പോൾ പത്രമാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ സ്വീകരിച്ച നിലപാടുകളും ഭരണകൂടാനുകൂലസമീപനങ്ങളുമാണ് മാധ്യമവിശകലനത്തിനു എഴുത്തുകാരെ പ്രേരിപ്പിച്ചത്. മാധ്യമ മുതലാളിത്തത്തിനെതിരെ സമീപകാലത്ത് പൊതുവായി ഉയർന്നുവന്ന എതിർപ്പുകൾക്കു പിന്നിലെ രാഷ്ട്രീയമായ കാരണങ്ങൾ ഇത്തരമൊരു വിശകലനത്തിനു സാഹചര്യമൊരുക്കുന്നു എന്ന് ഈ ലഘുലേഖയുടെ തുടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളുടെയും സംഭവഗതികളൊടുള്ള സമീപനത്തിൻ്റെയും അടിസ്ഥാനത്തിൽ കേരളത്തിലെ മുഘ്യധാരാപത്രങ്ങളുടെ നിലപാടും താത്പര്യങ്ങളും കൂടി വിശകലനം ചെയ്യുന്നു. ബൂർഷ്വാമാദ്ധ്യമങ്ങളുടെ പ്രചാരണത്തെ തടയാൻ ഇടതുപക്ഷ സാംസ്കാരികപ്രവർത്തകർ എന്താണ് ചെയ്യേണ്ടതെന്ന മാർഗനിർദ്ദേശവും അവസാനം നൽകിയിട്ടുണ്ട്
കോഴിക്കോട് സൗഹൃദസംഘം പ്രസിദ്ധീകരിച്ച ഈ രചനയുടെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: റബറും പത്രരാഷ്ട്രീയവും
- രചന: കെ ഇ എൻ, ആസാദ്, സുനിൽ
- താളുകളുടെ എണ്ണം:40
- അച്ചടി: Ragam Printing Works, Kozhikode – 15
- സ്കാൻ ലഭ്യമായ ഇടം: കണ്ണി