റബറും പത്രരാഷ്ട്രീയവും - കെ ഇ എൻ, ആസാദ്, സുനിൽ
Item
റബറും പത്രരാഷ്ട്രീയവും - കെ ഇ എൻ, ആസാദ്, സുനിൽ
40
Rubberum Pathra Rashtreeyavum - K. E. N , Asad, Sunil
അടിയന്തിരാവസ്ഥക്കാലത്ത് കർക്കശമായ സെൻസർഷിപ്പുകൾ നിലനിൽക്കുമ്പോൾ പത്രമാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ സ്വീകരിച്ച നിലപാടുകളും ഭരണകൂടാനുകൂലസമീപനങ്ങളുമാണ് മാധ്യമവിശകലനത്തിനു എഴുത്തുകാരെ പ്രേരിപ്പിച്ചത്. മാധ്യമ മുതലാളിത്തത്തിനെതിരെ സമീപകാലത്ത് പൊതുവായി ഉയർന്നുവന്ന എതിർപ്പുകൾക്കു പിന്നിലെ രാഷ്ട്രീയമായ കാരണങ്ങൾ ഇത്തരമൊരു വിശകലനത്തിനു സാഹചര്യമൊരുക്കുന്നു എന്ന് ഈ ലഘുലേഖയുടെ തുടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളുടെയും സംഭവഗതികളൊടുള്ള സമീപനത്തിൻ്റെയും അടിസ്ഥാനത്തിൽ കേരളത്തിലെ മുഘ്യധാരാപത്രങ്ങളുടെ നിലപാടും താത്പര്യങ്ങളും കൂടി വിശകലനം ചെയ്യുന്നു