പ്രപഞ്ചോത്പത്തി – സി. കെ. മൂസ്സത്

വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ പ്രപഞ്ചോത്പത്തി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1500 കോടി വർഷങ്ങൾക്കു മുൻപ് പ്രപഞ്ചം മുഴുവൻ ഒരു ബിന്ദുവിൽ സമ്മർദ്ദിതമായി വർത്തിച്ചിരുന്ന ഘട്ടത്തിൽ വൻ ദ്രവ്യസ്ഫോടനം സംഭവിച്ചാണ് പ്രപഞ്ചോല്പത്തി ഉണ്ടായത് എന്നതാണ് ഐൻസ്റ്റൈൻ്റെ സാപേക്ഷതാസാമാന്യ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനം. അങ്ങിനെ എങ്കിൽ ഈ സ്ഫോടനം എങ്ങിനെ ഉണ്ടായി, അതിനു മുൻപ് എന്തായിരുന്നു പ്രപഞ്ചത്തിൻ്റെ അവസ്ഥ ഈ അളവിൽ ദ്രവ്യമുണ്ടായതെങ്ങിനെ തുടങ്ങിയ ചില ശാസ്ത്ര സമസ്യകൾക്ക് ഉത്തരം തേടുകയാണ് ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 പ്രപഞ്ചോത്പത്തി - സി. കെ. മൂസ്സത്
പ്രപഞ്ചോത്പത്തി – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പ്രപഞ്ചോത്പത്തി
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *