മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും – സി.കെ.മൂസ്സത്

തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വിശാലകേരളം ഓണപ്പതിപ്പിൽ സി. കെ. മൂസത് എഴുതിയ മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1555 ൽ കൊടുങ്ങല്ലൂരിനു സമീപമുള്ള അമ്പലക്കാട് എന്ന സ്ഥലത്ത് ജസ്യൂട്ട് പാതിരി സ്ഥാപിച്ച ആദ്യത്തെ അച്ചുകൂടം മുതൽ പിന്നീടുണ്ടായ അച്ചടി ശാലകളുടെയും അവിടങ്ങളിൽ അച്ചടിച്ച പുസ്തകങ്ങളുടെയും വിവരങ്ങളാണ്  ലേഖനത്തിൻ്റെ വിഷയം. അച്ചടി രംഗത്ത് അർണോസ് പാതിരി, ജസ്യൂട് ജോൺ ഗോൺസാൽവസ്, വാൻ റീഡ്സ്., ക്ലമൻ്റ് പിയാനിയസ്, ബെയ്‌ലി തുടങ്ങിയ പാശ്ചാത്യ മിഷനറിമാരുടെ സംഭാവനകൾ, കുറിയർ പ്രസ്സ്, ഗുണ്ടർട്ട് പ്രസ്സ്, സി. എം. എസ്സ് പ്രസ്സ് തുടങ്ങിയ ആദ്യകാല അച്ചടിശാലകളുടെ വിവരങ്ങൾ എന്നിവ ലേഖനത്തിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും - സി.കെ.മൂസ്സത്
മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും – സി.കെ.മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *