1989 – മലയാളത്തിലെ ആദ്യ നോവൽ – സ്കറിയ സക്കറിയ

1897ൽ സ്ഥാപിതമായ മദ്രാസ് മലയാളി ക്ളബ്ബ് 1989 ൽ പ്രതിഭ ഒന്ന് എന്ന പൊതു ശീർഷകത്തിൽ പ്രസിദ്ധീകരിച്ച നോവൽ പഠനങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മലയാളത്തിലെ ആദ്യ നോവൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളഭാഷയിലുണ്ടായ ആദ്യത്തെ നോവലിനെ കുറിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യം മലയാള സാഹിത്യത്തിൽ ചർച്ചാ വിഷയമാണ്. ഇന്ദുലേഖ, കുന്ദലത, ഘാതകവധം എന്നിങ്ങനെ പല ഉത്തരങ്ങൾ ഈ ചോദ്യത്തിനുണ്ട്. എന്നാൽ ഈ കൃതികൾ പുറത്തുവരുന്നതിനും മുൻപ് 1858 ൽ കോട്ടയം ചർച്ച് മിഷണറി പ്രസ്സിൽ നിന്നും അടിച്ചിറക്കിയ, ജോസഫ് പീറ്റർ ബംഗാളിയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്ത ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ  ആണ് മലയാളത്തിലെ ആദ്യ നോവൽ എന്ന്  ലേഖകൻ സാക്ഷ്യപ്പെടുത്തുന്നു. ബംഗാളിയിലുള്ള മൂലകൃതിയുടെ രചയിതാവ് കാതറൈൻ ഹന്നാ മുല്ലൻസ് എന്ന പാശ്ചാത്യ വനിതയാണ്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1989 - മലയാളത്തിലെ ആദ്യ നോവൽ - സ്കറിയ സക്കറിയ

1989 – മലയാളത്തിലെ ആദ്യ നോവൽ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മലയാളത്തിലെ ആദ്യ നോവൽ
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Malayali Club, Madras
  • അച്ചടി: Cosmic Press, Madras
  • താളുകളുടെ എണ്ണം: 7
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *