സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരം തയ്യാറാക്കിയ കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വത്തിക്കാൻ കൗൺസിൽ ലിറ്റർജിയേയും പൗരസ്ത്യ റീത്തുകളെയും പറ്റി നൽകിയിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി തയ്യാറാക്കിയ ക്രമമാണെന്ന് പുസ്തകത്തെ കുറിച്ച് മലബാർ ലിറ്റർജി കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നു. പുസ്തകം പ്രസിദ്ധീകരിച്ച വർഷം ലഭ്യമല്ല.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം
- പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
- പ്രസാധകർ: Syro-Malabar Liturgy Committee
- താളുകളുടെ എണ്ണം: 68
- അച്ചടി: ലഭ്യമല്ല
- സ്കാൻ ലഭ്യമായ ഇടം: കണ്ണി