1973 ഒക്ടോബർ മാസത്തിലെ വിജ്ഞാന കൈരളി (പുസ്തകം 05 ലക്കം 05) ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ കേരളവർമ്മയുടെ ഗണപതി സ്തുതി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആയിരുന്നു മരുമകനായ എ ആർ രാജരാജവർമ്മയെ കാവ്യലോകത്തേക്ക് ഉപനയിച്ചത്. കവിതാരചനക്ക് തുടക്കം കുറിച്ച ഗണപതിസ്തുതി എന്ന കവിതാ രചനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ലേഖന വിഷയം. കവിതാരചനയിൽ എ. ആറിൻ്റെ വളർച്ചയും, ദ്വിതീയാക്ഷര പ്രാസത്തെ ചൊല്ലിയുള്ള രണ്ടുപേരുടെയും പിണക്കങ്ങളും, അനുരഞ്ചനവും ലേഖനത്തിൽ കടന്നുവരുന്നുണ്ട്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കേരളവർമ്മയുടെ ഗണപതി സ്തുതി
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1973
- താളുകളുടെ എണ്ണം: 4
- സ്കാൻ ലഭ്യമായ ഇടം: കണ്ണി