സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1904 ൽ ഇറങ്ങിയ ഏപ്രിൽ, നവംബർ ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കങ്ങളുടെയും ഉള്ളടക്കം. (ഏപ്രിൽ ലക്കത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിട്ടുണ്ട്)
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
- പേര്: 1904 – കൎമ്മെല കുസുമം – പുസ്തകം ൨ ലക്കം ൨ – ൧൯൦൪ ഏപ്രിൽ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 2
- പേര്: 1904 – കൎമ്മെല കുസുമം – പുസ്തകം ൨ ലക്കം ൯ – ൧൯൦൪ നവമ്പർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി