ദുര്യൊധനവധം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കവർ പേജുകൾ, ആദ്യത്തെയും അവസാനത്തെയും പേജുകൾ എന്നിവ പുസ്തകത്തിൽ ഇല്ലാത്തതിനാൽ രചയിതാവ്, അച്ചടി, പ്രസിദ്ധീകരണവർഷം തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.
എന്നാൽ ദുര്യോധന വധം ആട്ടക്കഥ രചിച്ചിരിയ്ക്കുന്നത് വയസ്കര ആര്യനാരായണൻ മൂസ്സ് (1841-1902) ആണ്. മഹാഭാരതത്തിലെ ചില കഥാസന്ദർഭങ്ങളുടെ ആട്ടക്കഥാരൂപത്തിലുള്ള ആവിഷ്കാരമാണ് ഇത്. ചൂതുകളി, പാണ്ഡവരുടെ വനവാസം, ഭാരതയുദ്ധം എന്നിവ അവയിൽ ചിലതാണ്. ഈ പുസ്തകം അതുതന്നെയാകാമെന്ന് അനുമാനിക്കുന്നു.
രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ദുര്യൊധനവധം – ആട്ടക്കഥ
- പ്രസിദ്ധീകരണ വർഷം: Not available
- അച്ചടി: Not available
- താളുകളുടെ എണ്ണം: 30
- സ്കാൻ ലഭ്യമായ ഇടം: കണ്ണി