മലയാള കവയിത്രി ആയി അറിയപ്പെട്ട മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ഞ) രചിച്ച ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കത്തോലിക്കാ സഭയിലെ ചെറുപുഷ്പം എന്ന് അറിയപ്പെടുന്ന ലിസ്യൂസിലെ സെൻ്റ് തെരേസിൻ്റെ ബാല്യകാലം ആസ്പദമാക്കി രചിച്ച ലഘു കാവ്യമാണ് ഈ പുസ്തകം. മേരി ജോൺ തോട്ടത്തിൻ്റെ സഹോദരൻ ജോൺ പീറ്റർ തോട്ടം തിരുവനന്തപുരത്ത് നടത്തിവന്ന കലാവിലാസിനി പബ്ലിഷിംഗ് ഹൗസ് ആണ് പ്രസാധകർ. പ്രസിദ്ധീകരണ വർഷം ലഭ്യമല്ല.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ
- രചന: മേരി ജോൺ തോട്ടം
- പ്രസിദ്ധീകരണ വർഷം: n. a.
- താളുകളുടെ എണ്ണം: 32
- അച്ചടി: City Press, Thiruvananthapuram
- സ്കാൻ ലഭ്യമായ ഇടം: കണ്ണി