1960 – എഴുത്തച്ഛൻ്റെ രത്നങ്ങൾ

1960-ൽ പ്രസിദ്ധീകരിച്ച എഴുത്തച്ഛൻ്റെ രത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

എഴുത്തച്ഛൻ്റെ കൃതികളുമായി ആളുകൾക്ക് കൂടുതൽ പരിചയമുണ്ടാകുന്നതിനായി കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിക്കാർ, അദ്ദേഹത്തിൻ്റെ കൃതികളിലെ സവിശേഷ സന്ദർഭങ്ങളെ തിരഞ്ഞെടുത്തു സമാഹരിച്ചതാണ് ഈ പുസ്തകം. രാമായണം, മഹാഭാരതം, മഹാഭാഗവതം എന്നീ കിളിപ്പാട്ടുകളിലെ സ്തുതികളും കീർത്തനങ്ങളുമാണ് ആദ്യഭാഗത്തുള്ളത്. എഴുത്തച്ഛൻ്റെ കൃതികളിലെ പ്രധാന ഭാഗങ്ങളെ സാരോക്തികൾ, ലോകോക്തികൾ, ഹാസ്യോക്തികൾ, നീത്യുക്തികൾ എന്നീ വിഭാഗങ്ങളായി തിരിച്ച് കൊടുത്തിരിക്കുന്നു. വിദുരരുടെ ഉപദേശങ്ങളെ മാത്രമായി ‘വിദുരവാക്യ’ത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. വർണ്ണനയെന്ന ഖണ്ഡത്തെ, സാമാന്യം , വസ്തു, ഭാവം, പ്രകൃതി എന്നീ ഉപവിഭാഗങ്ങളായി തിരിച്ച് പറഞ്ഞിരിക്കുന്നു. വിവരണം, ചിത്രണം, സന്ദേശം, ആഖ്യാനം, വിപ്രകീർണ്ണം എന്നീ ശീർഷകങ്ങളിലാണ് തുടർന്നുള്ള ഭാഗങ്ങൾ.

എഴുത്തച്ഛൻ്റെ കാവ്യലോകത്തിലേക്ക് സാധാരണക്കാരെ ആകർഷിക്കുന്നതിനൊപ്പം കാവ്യപഠിതാക്കൾക്ക് കൂടി ഉപകരിക്കുന്ന തരത്തിൽ എഴുത്തച്ഛൻ കൃതികളുടെ ഭാഷാപരമായ പ്രത്യേകതകൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഗ്രന്ഥത്തിൻ്റെ രൂപകല്പന.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എഴുത്തച്ഛൻ്റെ രത്നങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: The Geetha Press, Trichur
  • താളുകളുടെ എണ്ണം: 420
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2012 – തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ – പി. ഗോവിന്ദപ്പിള്ള

2012-ൽ പ്രസിദ്ധീകരിച്ച പി ഗോവിന്ദപ്പിള്ളയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Theranjedutha Prabandhangal

ഗ്രന്ഥകർത്താവ് വിവിധ കാലഘട്ടങ്ങളിൽ രചിച്ച പ്രബന്ധങ്ങളുടെ സമാഹാരമായ ഈ പുസ്തകത്തിൽ, ലേഖനങ്ങൾ പല ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്: മാർക്സും ഏംഗൽസും, മാർക്സിയൻ ചിന്ത, പുരാണങ്ങളും ഇതിഹാസങ്ങളും, ചരിത്രം, സാഹിത്യവും സമൂഹവും, ശാസ്ത്രവും സംസ്കാരവും, നവോത്ഥാനം, ഭക്തിയും മാനവികതയും, ഭാഷയും സമൂഹവും, പ്രതിഭാസംഗമം. പ്രബന്ധങ്ങളിൽ പലതും മറ്റ് പുസ്തകങ്ങളിൽ അധ്യായങ്ങളായി പ്രത്യക്ഷപ്പെട്ടവയാണ്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2012
  • അച്ചടി: Print Option Offest Printers, Thrissur
  • താളുകളുടെ എണ്ണം: 648
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – കുസുമേ കുസുമോല്പത്തി – സി. പി. ഗോപിനാഥൻ നായർ

1968-ൽ അച്ചടിച്ച, സി. പി. ഗോപിനാഥൻ നായർ രചിച്ച കുസുമേ കുസുമോല്പത്തി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kusume Kusumolpathi

ഗ്രന്ഥകർത്താവിൻ്റെ കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ഓം, കുസുമേ കുസുമോല്പത്തി, ആഗമിക്കുക വീണ്ടും, തെരുവിലെ മാൻകുട്ടി, തീവണ്ടിയിൽ, ചൂടുള്ള പനിനീർ, കാനൻപ്രാന്തങ്ങളിൽ, വിണ്ണിലും മണ്ണിലും, ഇജ്ജയിനിയിലേക്ക്, പൂവിൻ്റെ കണ്ണുനീർ, നാരദൻ്റെ കണ്ണട, ആനയും എലിയും, പാടുന്ന പാറ, വെട്ടുകിളികൾ, കന്യാകുമാരിയിൽ എന്നീ 15 കവിതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കുസുമേ കുസുമോല്പത്തി
  • രചയിതാവ്: C. P. Gopinathan Nair
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2007 – ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം

2007-ൽ ഇ എം എസ് നമ്പൂതിരിപ്പാട്, ബി ടി രണദിവെ, പി ഗോവിന്ദപ്പിള്ള എന്നിവർ ചേർന്ന് രചിച്ച ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Indian Bharanaghadanayum Neethinyaya Vyavasthayum

ഇന്ത്യ എന്ന രാഷ്ട്രത്തിൻ്റെ അടിസ്ഥാന ശിലയായ ഭരണഘടന, നീതിന്യായ വ്യവസ്ഥ എന്നിവയ്ക്കെതിരെ മാർക്സിസ്റ്റ് വിമർശനം ഉയർത്തുന്ന ലേഖനങ്ങളുടെ സമാഹാരം. ഭരണഘടനയോടുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ സമീപനം ഈ പുസ്തകത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ‘ഇന്ത്യൻ ഭരണഘടന ചൂഷക വർഗത്തിൻ്റെ ഉപകരണം’ എന്ന അധ്യായം ഇതിന് ഉദാഹരണമാണ്. ആകെ 7 അധ്യായങ്ങൾ.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം
  • ഗ്രന്ഥകർത്താവ്: ഇ എം എസ് നമ്പൂതിരിപ്പാട്, ബി ടി രണദിവെ, പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2007
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 164
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1987 – മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം – ഉത്ഭവവും വളർച്ചയും – പി. ഗോവിന്ദപ്പിള്ള

1987-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം – ഉത്ഭവവും വളർച്ചയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Marxist Soundaryasasthram

മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിൻ്റെ ഉത്ഭവവും, സാഹിത്യം, കല, സിനിമ തുടങ്ങിയ മേഖലകളിൽ അതിൻ്റെ സ്വാധീനവും വ്യക്തമാക്കുന്ന 14 അധ്യായങ്ങൾ ഉൾപ്പെട്ട, മാർക്സിയൻ വീക്ഷണത്തിൽ എഴുതപ്പെട്ട പുസ്തകം. ആധുനിക മലയാള സാഹിത്യത്തിൽ മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിൻ്റെ സ്വാധീനം അവസാന അധ്യായത്തിൽ വിശകലനം ചെയ്യുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം – ഉത്ഭവവും വളർച്ചയും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1987
  • അച്ചടി: Social Scientist Press, Trivandrum
  • താളുകളുടെ എണ്ണം: 244
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2006 – ഗ്രാംഷിയൻ വിചാര വിപ്ലവം – ഇ എം എസ്, പി ഗോവിന്ദപ്പിള്ള

2006-ൽ ഇ എം എസ്, പി ഗോവിന്ദപ്പിള്ള എന്നിവർ ചേർന്ന് രചിച്ച ഗ്രാംഷിയൻ വിചാര വിപ്ലവം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Gramscian Vichara Viplavam

ഇറ്റാലിയൻ മാർക്സിസ്റ്റ് നേതാവും തത്വചിന്തകനുമായ ഗ്രാംഷിയുടെ ജീവിതവും ആശയങ്ങളും പ്രതിപാദിക്കുന്ന മാർക്സിയൻ സാഹിത്യ കൃതിയാണ് ഈ പുസ്തകം. നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിൽ ഭാഗം ഒന്ന് ജീവിതരേഖയും, ഭാഗം രണ്ട് പ്രത്യയശാസ്ത്രം/ ദർശനം, ഭാഗം മൂന്ന് ഗ്രാംഷിയൻ രീതിയിലെ വിശകലനങ്ങൾ, ഭാഗം നാല് (അനുബന്ധങ്ങൾ) കാലാനുക്രമണിക, ജീവചരിത്രസൂചിക, വിവർത്തനസൂചി, സഹായക ഗ്രന്ഥങ്ങൾ എന്നിവ ഉള്ളടങ്ങിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഗ്രാംഷിയൻ വിചാര വിപ്ലവം
  • ഗ്രന്ഥകർത്താവ്: ഇ എം എസ്, പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2006
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – സ്വതന്ത്ര സമുദായം – ഇ. മാധവൻ

1979  ൽ പ്രസിദ്ധീകരിച്ച  ഇ. മാധവൻ രചിച്ച സ്വതന്ത്ര സമുദായം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1979 - സ്വതന്ത്ര സമുദായം - ഇ. മാധവൻ
1979 – സ്വതന്ത്ര സമുദായം – ഇ. മാധവൻ

തിരുവിതാംകൂറും കൊച്ചിയും ഹിന്ദു രാജാക്കന്മാരും മലബാർ ബ്രിട്ടീഷ് കാരും സ്വേച്ഛാഭരണം നടത്തിയിരുന്ന 1934 ൽ ആയിരുന്നു ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൻ്റെ ആശയങ്ങൾ ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നതായതിനാൽ തിരുവിതാംകൂർ ഭരണകൂടം പുസ്തകങ്ങൾ കണ്ടുകെട്ടുകയും, കൊച്ചി ബ്രിട്ടീഷ് ഭരണകൂടങ്ങൾ പുസ്തകത്തിനു് നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. കേരളത്തിൽ ആശയപരമായ വിപ്ലവമുന്നേറ്റത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ പുസ്തകങ്ങളിലൊന്നാണ് സ്വതന്ത്രസമുദായം.
ചിന്തകനും, എഴുത്തുകാരനും, എസ്. എൻ. ഡി. പി യോഗം, സഹോദര സംഘം, യുക്തിവാദം, തീയ്യ യുവജനസംഘം, നിവർത്തനം എന്നീ പുരോഗമന പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു പുസ്തകരചയിതാവായ ഇ. മാധവൻ. സ്വതന്ത്രസമുദായം എന്നതു കൊണ്ട് രചയിതാവ് വിഭാവനം ചെയ്തത് ഈഴവ സമുദായത്തെയാണ്. ഈഴവർ ഹിന്ദുക്കളല്ലെന്നും, ഹിന്ദു മതത്തിൽ നിന്നും ദ്രോഹവും അപമാനവും ഏറ്റുവാങ്ങേണ്ടി വന്ന ഈഴവർ യാതൊരു മതവുമായും ബന്ധമില്ലാതെ സ്വതന്ത്രരായി ജീവിക്കണമെന്ന പ്രമേയമാണ് ഗ്രന്ഥകർത്താവ് പുസ്തകത്തിൽ ചർച്ചാവിഷയമാക്കുന്നത്. അതോടൊപ്പം തന്നെ ഹിന്ദുമതത്തിൻ്റെ പോരായ്മകളും, പൊരുത്തക്കേടുകളും, ഹിന്ദു വിശ്വാസങ്ങളിലെ ദൈവങ്ങൾ, ആരാധനാലയങ്ങൾ, ബ്രാഹ്മണമേധാവിത്വം എന്നിവയിലെ പൊള്ളത്തരങ്ങളും തുറന്നെഴുതുകയും ചെയ്തിട്ടുണ്ട്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്വതന്ത്ര സമുദായം
  • രചന: E. Madhavan
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 258
  • അച്ചടി: Kumari Printing Works, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2016 – പൂന്താനം മുതൽ സൈമൺ വരെ – പി ഗോവിന്ദപിള്ള

2016-ൽ പി ഗോവിന്ദപ്പിള്ള രചിച്ച പൂന്താനം മുതൽ സൈമൺ വരെ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്

മുപ്പതിലധികം വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ രചയിതാവായ പി.ജി യുടെ സാഹിത്യസംബന്ധിയായ രചനകൾ ഉൾപ്പെടുന്നതാണ് ഈ പുസ്തകം. ലക്ഷണമൊത്ത ഭക്തകവി എന്നതിലുപരി വരേണ്യവ്യവസ്ഥയോട് അമർഷം പുലർത്തിയിരുന്ന സാമൂഹ്യവിമർശകൻ കൂടി ആയിരുന്നു പൂന്താനം എന്നും കബീർ, തുളസിദാസ്, അക്ക മഹാദേവി തുടങ്ങി പലരെയും പോലെ വേദാന്തത്തിനു തൻ്റേതായ അർത്ഥമാനങ്ങൾ കൽപ്പിച്ച കവിയാണ് പൂന്താനം എന്നും സാമൂഹ്യവിമർശകനായ ഭക്തകവി എന്ന ആദ്യ ലേഖനത്തിൽ അദ്ദേഹം എഴുതുന്നു. തിരുവിതാംകൂറിൻ്റെ ആധുനികവൽക്കരണപ്രക്രിയയിൽ സ്വാതിതിരുനാളിൻ്റെ പങ്ക് വ്യക്തമാക്കുന്ന ലേഖനം, ഒട്ടേറെ മലയാള ക്രൈസ്തവഗാനങ്ങൾ രചിച്ച കെ വി സൈമണെക്കുറിച്ച് ഭക്തനും കലാപകാരിയുമായിരുന്ന മഹാകവി കെ വി സൈമൺ എന്നിവ ഈ പുസ്തകത്തിലെ ചില രചനകളാണ്

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പൂന്താനം മുതൽ സൈമൺ വരെ
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2016
  • അച്ചടി: Nirmala Press, Chalakkudy
  • താളുകളുടെ എണ്ണം:124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011 – സംസ്കാരവും നവോത്ഥാനവും

2011- ൽ പ്രസിദ്ധീകരിച്ച സംസ്കാരവും നവോത്ഥാനവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. പി ഗോവിന്ദപ്പിള്ള ഇംഗ്ലീഷിൽ എഴുതിയ ലേഖനങ്ങളും പ്രസംഗങ്ങളും പരിഭാഷപ്പെടുത്തിയിരിക്കുന്നത് പി പി സത്യൻ ആണ്

ഇന്ത്യൻ നവോത്ഥാനത്തിൻ്റെ ചരിത്രത്തിലൂന്നി സംസ്കാരം, വിദ്യാഭ്യാസം, ഭാഷ, കല, സാഹിത്യം അങ്ങനെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് ഇതിലുള്ളത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സംസ്കാരവും നവോത്ഥാനവും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2011
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1994 – മാർക്സും മൂലധനവും – പി ഗോവിന്ദപ്പിള്ള

1994-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർക്സും മൂലധനവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Marxum Mooladhanavum

മാർക്സിയൻ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായ കാൾ മാർക്സിൻ്റെ ജീവിതവും, അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ മാർക്സിയൻ വായനയും, മൂലധനം (ക്യാപിറ്റൽ) എന്ന പുസ്തകത്തിൻ്റെ രചനയും വിവരിക്കുന്ന പുസ്തകം. പാശ്ചാത്യ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലെ മൂലധനത്തിൻ്റെ നേട്ടങ്ങളല്ല, അവയെ എതിർക്കുന്ന മാർക്സിയൻ തത്വവാദമാണ് ഈ പുസ്തകത്തിൽ ഉന്നയിക്കുന്നത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാർക്സും മൂലധനവും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1994
  • അച്ചടി: Vijay Fine Arts, Sivakasi
  • താളുകളുടെ എണ്ണം: 120
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി