1949 – സഭയും സഭകളും – പി.ജി.എം. ദാസ്

1949 – ൽ പ്രസിദ്ധീകരിച്ച, പി.ജി.എം. ദാസ് രചിച്ച സഭയും സഭകളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - സഭയും സഭകളും - പി.ജി.എം. ദാസ്
1949 – സഭയും സഭകളും – പി.ജി.എം. ദാസ്

കത്തോലിക്കാസഭയും മറ്റു സഭകളും തമ്മിലുള്ള സാമ്യവ്യത്യാസങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകർത്താവിൻ്റെ വീക്ഷണം ഈ പുസ്തകത്തിൽ കാണാം. ഓരോ കാലഘട്ടത്തിലും സഭകളിൽ നടന്ന സംഭവവികാസങ്ങളും അതിൻ്റെ പ്രത്യാഖ്യാതങ്ങളും ലഘുവായ രീതിയിൽ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഭയും സഭകളും
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, മാന്നാനം
  • താളുകളുടെ എണ്ണം: 61
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – കലയും സാഹിത്യവും- മാവ് സേ തുങ്ങ്

1951 – ൽ പ്രസിദ്ധീകരിച്ച, മാവ് സേ തുങ്ങ് രചിച്ച കലയും സാഹിത്യവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - കലയും സാഹിത്യവും- മാവ് സേ തുങ്ങ്
1951 – കലയും സാഹിത്യവും- മാവ് സേ തുങ്ങ്

ചൈനയിലെ വിമോചന സമരത്തിൻ്റെ പശ്ചാത്തലത്തിൽ കലയും സാഹിത്യവും സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് പരിചിന്തനം ചെയ്യുന്നതിനായി വിമോചന പ്രസ്ഥാനത്തിന്റെൻ്റെ തലസ്ഥാനമായിരുന്ന യെനാനിൽ വച്ച് 1942 മേയ് മാസത്തിൽ മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്ന ഒരു സമ്മേളനം നടന്നു. ചൈനയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും ആ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. സാഹിത്യത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ചർച്ചകളും നടന്ന ആ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിൽ മാവ് സേ തൂങ്ങ് നടത്തിയ പ്രസംഗവും സമ്മേളനത്തിൻ്റെ അവസാന ദിവസം നടത്തിയ ദീർഘ പ്രഭാഷണവുമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ആ മൂന്നാഴ്ച കാലത്തെ കൂടിയാലോചനകളിലും വാദപ്രതിവാദങ്ങളിലും ഉന്നയിക്കപ്പെട്ട സകല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സവിസ്തരം അദ്ദേഹം അദ്ദേഹം പറഞ്ഞ മറുപടിയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കലയും സാഹിത്യവും
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലo
  • താളുകളുടെ എണ്ണം: 73
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – ഗീതഗോവിന്ദകാവ്യം – അഷ്ടപദി – ജയദേവൻ

1950 – ൽ പ്രസിദ്ധീകരിച്ച, ജയദേവൻ രചിച്ച ഗീതഗോവിന്ദകാവ്യം – അഷ്ടപദി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - ഗീതഗോവിന്ദകാവ്യം - അഷ്ടപദി - ജയദേവൻ
1950 – ഗീതഗോവിന്ദകാവ്യം – അഷ്ടപദി – ജയദേവൻ

സംസ്കൃത കവിയായ ജയദേവൻ രചിച്ച കൃതിയാണ് ഗീതഗോവിന്ദം. അഷ്ടപദി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. ഗീതഗോവിന്ദത്തിലെ ഇതിവൃത്തം ഭാഗവതം ദശമ സ്കന്ദത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസക്രീഡാ വർണ്ണനയെ ആശ്രയിച്ചുള്ളതാണ്. പ്രധാന കഥാപാത്രങ്ങൾ കൃഷ്ണനും രാധയും രാധയുടെ സഖിയും മാത്രമാണ്. സന്ദർഭശുദ്ധി എന്ന കാവ്യഗുണമാണ് ഗീതഗോവിന്ദത്തിൻ്റെ പ്രത്യേകത. കാവ്യത്തിൻ്റെ ഏത് ഭാഗത്തിലും മാധുര്യം പ്രസാദം എന്നീ രണ്ടു ഗുണങ്ങൾ പ്രകടമാണ്. സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലളിതമായ ഭാഷയിൽ ഈ കൃതിയ്ക്ക് ലീല എന്ന ഭാഷാവ്യാഖ്യാനം തയ്യാറാക്കിയത് ടി. പി. പരമേശ്വരൻ നമ്പീശനാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗീതഗോവിന്ദകാവ്യം – അഷ്ടപദി
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: എ.ആർ.പി. പ്രസ്സ്, കുന്നംകുളം
  • താളുകളുടെ എണ്ണം: 231
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – ഹൃദ്യോപന്യാസങ്ങൾ

1950 – ൽ പ്രസിദ്ധീകരിച്ച, ഹൃദ്യോപന്യാസങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - ഹൃദ്യോപന്യാസങ്ങൾ
1950 – ഹൃദ്യോപന്യാസങ്ങൾ

വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലേഖന സമാഹാരമാണ് ഹൃദ്യോപന്യാസങ്ങൾ. വിവിധ വിഷയങ്ങളെ കുറിച്ചുള്ള പതിമൂന്ന് ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിയും മനുഷ്യനും പുരാണങ്ങളും എല്ലാം ഈ ഉപന്യാസങ്ങളിൽ കടന്നു വരുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹൃദ്യോപന്യാസങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: എസ്സ്.ആർ. പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 149
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ

1950 – ൽ പ്രസിദ്ധീകരിച്ച, രാമതീർത്ഥൻ രചിച്ച രാമതീർത്ഥപ്രതിധ്വനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - രാമതീർത്ഥപ്രതിധ്വനികൾ - രാമതീർത്ഥൻ
1950 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ

സ്വാമി രാമതീർത്ഥന്‍റെ സംപൂർണ്ണ കൃതികൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയാണ് ഇത്. അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ലേഖനങ്ങളും പ്രസംഗങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു. ആധ്യാത്മികമായ ചിന്തകളും തത്വചിന്താപരമായ ആശയങ്ങളും ഈ ലേഖനങ്ങളിൽ കാണാൻ സാധിക്കും. അദ്ദേഹം എഴുതിയ ഏതാനും കവിതകളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാമതീർത്ഥപ്രതിധ്വനികൾ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 251
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങൾ

1946 – ൽ പ്രസിദ്ധീകരിച്ച, മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1946 - മത്തായിയുടെ സുവിശേഷം - വ്യാഖ്യാനം - ഒന്നും രണ്ടും ഭാഗങ്ങൾ
1946 – മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങൾ

ക്രിസ്തീയ ബൈബിളിലെ പുതിയ നിയമത്തിൻ്റെ ഭാഗമായ നാല് കാനോനിക സുവിശേഷങ്ങളിൽ ഒന്നാണ് മത്തായി എഴുതിയ സുവിശേഷം. പുതിയ നിയമത്തിലെ ഒന്നാമത്തെ പുസ്തകം ആണിത്. നസ്രത്തിലെ യേശുവിൻ്റെ ജീവിതം, ദൗത്യം, മരണം, ഉയർത്തെഴുന്നേൽപ്പ് എന്നിവയുടെ പുതിയ നിയമ വീക്ഷണത്തിൽ നിന്നുള്ള ആഖ്യാനമാണ് ഇതിൻ്റെ ഉള്ളടക്കം. മൂന്ന് സമാന്തര സുവിശേഷങ്ങളിൽ ഒന്നാണിത്. യേശുവിൻ്റെ വംശാവലി വിവരണത്തിൽ തുടങ്ങുന്ന ഇതിലെ ആഖ്യാനം ഉയർത്തെഴുന്നേൽപ്പിനുശേഷം ശിഷ്യന്മാർക്ക് അദ്ദേഹം നൽകുന്ന സുവിശേഷപ്രഘോഷണ നിയുക്തിയിൽ സമാപിക്കുന്നു. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ഒരു യഹൂദ ക്രിസ്ത്യാനി എഴുതിയതാണ് ഈ കൃതി എന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നു. ഏറ്റവും ലളിതമായ ഭാഷയിൽ ഈ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് കെ. ജോർജ് ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: പോപ്പുലർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – ഗ്രാമോദ്ധാരണം – ജോസഫ് തളിയത്ത്

1946 – ൽ പ്രസിദ്ധീകരിച്ച, ജോസഫ് തളിയത്ത് രചിച്ച ഗ്രാമോദ്ധാരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1946 - ഗ്രാമോദ്ധാരണം - ജോസഫ് തളിയത്ത്
1946 – ഗ്രാമോദ്ധാരണം – ജോസഫ് തളിയത്ത്

റിട്ടയേർഡ് ചീഫ് ജസ്റ്റിസ് ജോസഫ് തളിയത്ത് ഗ്രാമോദ്ധാരണം എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സമ്മർ സ്കൂൾ പ്രസംഗങ്ങളാണ് ഈ ചെറിയ ഗ്രന്ഥത്തിൽ ഉള്ളത്. കുസുമങ്ങൾ എന്ന പുസ്തക പരമ്പരയിൽ പെടുന്നതാണ് ഈ പുസ്തകം. ഗ്രാമോദ്ധാരണവുമായി ബന്ധപ്പെട്ട വളരെ പ്രായോഗികമായ ആശയങ്ങളാണ് ഈ പ്രസംഗങ്ങളിൽ തെളിഞ്ഞു വരുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗ്രാമോദ്ധാരണം
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, മാന്നാനം
  • താളുകളുടെ എണ്ണം: 117
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി – ജയദേവൻ

1947 – ൽ പ്രസിദ്ധീകരിച്ച, ജയദേവൻ രചിച്ച ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1947 - ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി - ജയദേവൻ
1947 – ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി – ജയദേവൻ

സംസ്കൃത കവിയായ ജയദേവൻ രചിച്ച കൃതിയാണ് ഗീതഗോവിന്ദം. അഷ്ടപദി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. ഗീതഗോവിന്ദത്തിലെ ഇതിവൃത്തം ഭാഗവതം ദശമ സ്കന്ദത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസക്രീഡാ വർണ്ണനയെ ആശ്രയിച്ചുള്ളതാണ്. പ്രധാന കഥാപാത്രങ്ങൾ കൃഷ്ണനും രാധയും രാധയുടെ സഖിയും മാത്രമാണ്. സന്ദർഭശുദ്ധി എന്ന കാവ്യഗുണമാണ് ഗീതഗോവിന്ദത്തിൻ്റെ പ്രത്യേകത. കാവ്യത്തിൻ്റെ ഏത് ഭാഗത്തിലും മാധുര്യം പ്രസാദം എന്നീ രണ്ടു ഗുണങ്ങൾ പ്രകടമാണ്. സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലളിതമായ ഭാഷയിൽ ഈ കൃതിയ്ക്ക് രാധാകൃഷ്ണവിലാസം എന്ന വ്യാഖ്യാനം തയ്യാറാക്കിയത് വി.വി. ശർമ്മയാണ്. രാമപുരത്തു വാര്യരുടെ ഭാഷാഷ്ടപദിയും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: മോഡേൺ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 353
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – മതപരിവർത്തന രസവാദം – എൻ. കുമാരൻ ആശാൻ

1948 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരൻ ആശാൻ രചിച്ച മതപരിവർത്തന രസവാദം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - മതപരിവർത്തന രസവാദം - എൻ. കുമാരൻ ആശാൻ
1948 – മതപരിവർത്തന രസവാദം – എൻ. കുമാരൻ ആശാൻ

മിതവാദി പത്രത്തിൽ വന്ന മുഖപ്രസംഗത്തിന് മഹാകവി കുമാരനാശാൻ നൽകിയ മറുപടിയാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. കൊല്ലത്ത് വച്ചു നടന്ന എസ്.എൻ.ഡി.പി. യോഗത്തിൽ ബുദ്ധമത പ്രസ്ഥാനത്തെക്കുറിച്ച് കുമാരനാശാൻ നടത്തിയ പരാമർശങ്ങളെ എതിർത്തുകൊണ്ട് മിതവാദി പത്രം രംഗത്ത് വരികയും മുഖപ്രസംഗങ്ങൾ കൊണ്ട് അഭിപ്രായ ഭിന്നത രേഖപ്പെടുത്തുകയും ചെയ്തു. അതിനുള്ള മറുപടി കുമാരനാശാൻ പത്രത്തിന് അയച്ചുകൊടുത്തത് പ്രസിദ്ധീകരിക്കാതെ അവർ തിരിച്ചയക്കുകയും ചെയ്തു. അതൊരു പുസ്തകരൂപത്തിൽ അച്ചടിക്കണമെന്ന് കുമാരനാശാൻ കരുതിയിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഈ ലേഖനം പുസ്തകരൂപത്തിൽ അച്ചടിക്കപ്പെട്ടത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മതപരിവർത്തന രസവാദം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 43
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – കത്തോലിക്ക മത പഠനം

1927 -ൽ  ക.നി.മൂ.സ  ഹില്ല്യാരോസച്ചൻ അവർകളാൽ രചിക്കപ്പെട്ട കത്തോലിക്ക മത പഠനം  എന്ന പുസ്തകത്തിൻ്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1927 - കത്തോലിക്ക മത പഠനം
1927 – കത്തോലിക്ക മത പഠനം

മനുഷ്യനും ദൈവവുമായുള്ള ദൃഢമായ ബന്ധമാണ് മതം.

കത്തോലിക്ക മതപഠനം എന്ന ഈ പുസ്തകത്തിൽ സ്കൂൾ കുട്ടികൾക്ക് മന:പാഠം പഠിക്കേണ്ട നമസ്ക്കാരങ്ങൾ, ആരാധനകൾ, മതസംബന്ധമായ വിവിധ വിഷയങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.ഇവയെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  കത്തോലിക്ക മത പഠനം
  • രചയിതാവ്:ഹില്ല്യാരോസച്ചൻ
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: Catholic Mission Press, Kottayam
  • താളുകളുടെ എണ്ണം: 241
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി