1995-ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച ഒരിക്കലും മരിക്കാത്ത കണ്ണുകൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
നേതൃദാനത്തെ പറ്റിയുള്ള ബോധവത്കരണമാണ് ഈ പ്രസിദ്ധീകരണത്തിൽ നിർവഹിക്കുന്നത്.
1998-ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച തദ്ദേശഭരണം: അധികാരം ജനങ്ങൾക്ക് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
തദ്ദേശ ഭരണ മേഖലയിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ വിവരിക്കുന്ന ലഘു പുസ്തകമാണിത്.
1998-ൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിനായി കേരളാ പ്ലാനിംഗ് ബോർഡ് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ മേഖല എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കേരളാ പ്ലാനിംഗ് ബോർഡ് പ്രസിദ്ധീകരിച്ച ‘ആസൂത്രണ സഹായി’ എന്ന സീരീസിൽ പെട്ട അഞ്ചാമത്തെ പുസ്തകമാണിത്.
ചിത്ര രചന, പെയിൻ്റിംഗ് എന്നിവയെ പറ്റി ഒമ്പതാം ക്ലാസ്സ് കുട്ടികൾക്കു വേണ്ടി കേരളാ സർക്കാർ 1962ൽ പുറത്തിറക്കിയ Drawing and Painting എന്ന പാഠപുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കല എന്നാൽ എന്ത് എന്ന് ആദ്യ അധ്യായത്തിൽ വിവരിച്ച ശേഷം, വിവിധ കലാ രൂപങ്ങളുടെ വിവരണം, കലയുടെ വൈകാരിക തലങ്ങൾ, Fine arts, Applied arts, Crafts തമ്മിലുള്ള വ്യത്യാസം എന്നിവ പരിചയപ്പെടുത്തുന്ന അധ്യായങ്ങൾ വായിക്കാം. തുടർന്ന് പുരാതന യൂറോപ്പ്, ഈജിപ്റ്റ്, മെസൊപൊട്ടാമിയ, ഇന്ത്യ എന്നിവിടങ്ങളിലെ കലയുടെ വിവരണമുണ്ട്. അതിനെ തുടർന്ന് പ്രകൃതിയിലെ വസ്തുക്കളെ കലയിൽ പ്രതിനിധാനം ചെയ്യുന്നതിൻ്റെ സാങ്കേതിക വശങ്ങൾ ഓരോ ചെറു അധ്യായങ്ങളായി രേഖാ ചിത്രങ്ങൾ സഹിതം ചേർത്തിരിക്കുന്നു. വര, കളർ, ഷേഡിംഗ്, പെയിൻ്റിംഗ്, പാറ്റേണുകൾ, അക്ഷരങ്ങൾ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ലളിതമായ അധ്യായങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ബ്ലോക്ക് പ്രിൻ്റിംഗ് കാലഘട്ടത്തിൽ അച്ചടിച്ച ഈ പുസ്തകത്തിൽ ചില മൾട്ടി കളർ പേജുകൾ ഇടയ്ക്ക് ചേർത്തിരിക്കുന്നത് ശ്രദ്ധേയമാണ്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
കേരളത്തിലെ സർക്കാർ പ്രസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സുപ്രധാന മാര്‍ഗ്ഗരേഖയായ ഗവൺമെൻ്റ് പ്രസ്സ് മാന്വല്‍ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്. ഗവൺമെൻ്റ് പ്രസ്സുകളുടെ സൂപ്രണ്ടായിരുന്ന കെ. സ്വാമിനാഥന്‍ തയ്യാറാക്കി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനടുത്ത് സ്ഥിതിചെയ്യുന്ന ഇന്നത്തെ ഗവൺമെൻ്റ് സെന്‍ട്രല്‍ പ്രസ്സില്‍ അച്ചടിച്ച് 1970-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ആണിത്.
1838-ല്‍ സ്വാതി തിരുനാള്‍ മഹാരാജാവിൻ്റെ കാലത്താണ് തിരുവിതാംകൂര്‍ ഗവൺമെൻ്റ് പ്രസ്സ് സ്ഥാപിച്ചത്. 1845-ല്‍ കൊച്ചി ഗവൺമെൻ്റ് പ്രസ്സും സ്ഥാപിച്ചു. തുടര്‍ന്ന് സ്വാതന്ത്ര്യത്തിന് ശേഷം തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിൻ്റെ ഭാഗമായി രൂപീകരിച്ച ഇന്‍റഗ്രേഷന്‍ വകുപ്പിൻ്റെ നടപടിപ്രകാരമാണ് തിരു-കൊച്ചി അച്ചടി യൂണിറ്റുകള്‍ ചേര്‍ത്ത് കേരളത്തില്‍ അച്ചടി വകുപ്പ് രൂപീകരിച്ചത്. ഈ വകുപ്പിൻ്റെ കീഴില്‍ വരുന്ന ഗവൺമെൻ്റ് പ്രസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സുപ്രധാന മാര്‍ഗ്ഗരേഖയാണ് ഗവൺമെൻ്റ് പ്രസ്സ് മാന്വല്‍.
കേരളത്തിലെ സര്‍ക്കാര്‍ അച്ചടി മേഖലയെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ധാരാളം വിവരങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ഡി.റ്റി.പി.യുടെ ആവിര്‍ഭാവത്തിന് മുന്‍പുണ്ടായിരുന്ന വിദേശ നിര്‍മ്മിതമായ ഇൻ്റര്‍ടൈപ്പ്, മോണോ കീബോര്‍ഡ് മുതലായ മെക്കാനിക്കല്‍ കമ്പോസിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ പുസ്തകം കമ്പോസ് ചെയ്തിരിക്കുന്നത് എന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. അക്കാലത്തെ ഗുണനിലവാരമുള്ള ലെറ്റര്‍പ്രസ്സ് അച്ചടിയുടെ നല്ലൊരു മാതൃകയാണ് ഈ പുസ്തകം. ഒരു മുന്‍ ഗവൺമെൻ്റ് പ്രസ്സുകളുടെ സൂപ്രണ്ടിൻ്റെ സ്വകാര്യ ശേഖരത്തിലുള്ളതാണ് ഈ പുസ്തകം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)