1965 ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 7 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1965 – കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 7
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1984ൽ State Institute of Education പ്രസിദ്ധീകരിച്ച ജനസംഖ്യാ വിദ്യാഭ്യാസം – പാഠ്യപദ്ധതിയും ബോധനോപാധികളും എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1984 – ജനസംഖ്യാ വിദ്യാഭ്യാസം – പാഠ്യപദ്ധതിയും ബോധനോപാധികളും
State Institute of Education – Population Education Cell അഞ്ചാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള പഠിതാക്കൾക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകമാണിത്. ജനസംഖ്യാവർദ്ധനവ്, വികസനപ്രവർത്തനങ്ങൾ, പ്രകൃതിവിഭവ ചൂഷണം തുടങ്ങിയവ മൂലമുണ്ടാകുന്ന അനഭിലഷണീയമായ വിപത്തുകളെ അഭിമുഖീകരിക്കുവാൻ ജനസംഖ്യാവർദ്ധനവ് നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. ഈ വിഷയങ്ങളിൽ വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ ചെറിയ കുടുംബ മാതൃകകൾ സ്വീകരിക്കുക, പരിസരമലിനീകരണം ഒഴിവാക്കുക, വ്യക്തിപരവും സാമൂഹ്യപരവുമായ ആരോഗ്യവും ശുചിത്വവും പാലിക്കുക, പ്രകൃതിസംരക്ഷണം ഉറപ്പാക്കുക എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: ജനസംഖ്യാ വിദ്യാഭ്യാസം – പാഠ്യപദ്ധതിയും ബോധനോപാധികളും
1956-ൽ പ്രസിദ്ധീകരിച്ച,അബ്ദുൽഖാദർ ഖാരി എഴുതിയ ധീരവനിത അഥവാ ഷാം വിജയം – മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – ധീരവനിത അഥവാ ഷാം വിജയം – മൂന്നാം ഭാഗം – അബ്ദുൽഖാദർ ഖാരി
ധീരവനിത അഥവാ ഷാം വിജയം (മൂന്നാംഭാഗം)” എന്ന ഈ കൃതി അബ്ദുൽഖാദർ ഖാരി1956‑ൽ പരിഭാഷപ്പെടുത്തിയതാണ്. ഇതിലെ പ്രമേയം സ്ത്രീധൈര്യത്തെ ആസ്പദമാക്കുന്നതാണ് – പ്രത്യേകിച്ച് ഒരു മുസ്ലിം സ്ത്രീയുടെ ധൈര്യവും അതിജീവനവുമാണ് ഇതിലെ കേന്ദ്രവിഷയം.
മെറ്റാ ഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
Through this post, we are releasing the digital scan of A History of India written by C.S. Srinivasachari published in the year 1945.
1945 – A History of India – C.S. Srinivasachari
This book is a well-regarded textbook that provides a comprehensive overview of Indian history from ancient times up to the modern period. It was often used in universities and colleges across India, especially during the mid-20th century, and remains valuable for students and history enthusiasts seeking a structured and factual narrative. The book traces Indian history from the Indus Valley Civilization, through the Vedic period, Mauryan and Gupta empires, medieval Islamic rule, Mughal Empire, and into British colonial rule and the freedom struggle.
1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച, പ്രിൻ്റിങ് ടെക്നോളജി – കമ്പോസിങ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1975 – പ്രിൻ്റിങ് ടെക്നോളജി – കമ്പോസിങ്
കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതിയനുസരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്.
അച്ചടിയുടെ വിവിധ വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. കമ്പോസിങ്, പ്രൂഫ് റീഡിംഗ് എന്നീ വിഷയങ്ങളിൽ നടത്തപ്പെടുന്ന കെ.ജി.ടി പരീക്ഷകൾ എഴുതാനാഗ്രഹിക്കുന്നവർക്കും പ്രിൻ്റീംഗ് ടെക്നോളജി ഡിപ്ലോമക്ക് പഠിക്കുന്നവർക്കും ഈ പുസ്തകം വളരെ ഉപകാരപ്രദമായിരിക്കും.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: പ്രിൻ്റിങ് ടെക്നോളജി – കമ്പോസിങ്
രചന: A.K. Vidyadharan, K. Vikaraman Nair,
G. Lohidasan, A.K. Hameed
പ്രസിദ്ധീകരണ വർഷം: 1975
താളുകളുടെ എണ്ണം: 270
പ്രസാധകൻ: State Institute of Languages, Trivandrum
1931-ൽ പ്രസിദ്ധീകരിച്ച, J. Fennimore Cooper എഴുതിയ The Deerslayer എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1931 – The Deerslayer – J. Fennimore Cooper
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാ ഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
1956-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ അഭിവാദ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – അഭിവാദ്യം – വള്ളത്തോൾ
കവി ഭാരതത്തെ മാതാവായി കാണുകയും തന്റെ ജീവനും കലയും മാതാവിനുള്ള സമർപ്പണമായി അർപ്പിക്കുകയുംചെയ്യുക വഴി ദേശസ്നേഹത്തിന്റെ ആഴവും തീവ്രതയും കവിതയിൽ തുളുമ്പി നിൽക്കുന്നു. തന്റെ “ശബ്ദസുന്ദരീ!” എന്നു വിളിച്ചു ഭാരതമാതാവിനെ അഭിസംബോധന ചെയ്യുകയും, ഭാഷയുടെ സൗന്ദര്യത്തെയും ഭാരതീയ സംസ്‌കാരത്തെയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ അഭിമാനവും കൃതജ്ഞതയും കൊണ്ട് കവി ദേശഭക്തിയെ ഉയർത്തിപ്പിടിക്കുന്നു.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: അഭിവാദ്യം
രചന: Vallathol
പ്രസിദ്ധീകരണ വർഷം: 1956
താളുകളുടെ എണ്ണം: 66
പ്രസാധകൻ: Vallathol Grandhalayam, Cheruthuruthi
അച്ചടി:Vallathol Printing and Publishing House, Trichur
1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, അണുശാാസ്ത്രപ്രവേശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1974 – അണുശാാസ്ത്രപ്രവേശിക
കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതിയനുസരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്. അണുശക്തിയുടെ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ലഘുവിവരണങ്ങളും, നിത്യജീവിതത്തിൽ അണുശക്തി എങ്ങിനെയെല്ലാം പ്രയോജനപ്പെടുന്നു തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പ്രീ ഡിഗ്രി തല വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഈ പുസ്തകം ഒരുപോലെ പ്രയോജനപ്രദമായിരിക്കും.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: അണുശാാസ്ത്രപ്രവേശിക
പ്രസിദ്ധീകരണ വർഷം: 1974
താളുകളുടെ എണ്ണം: 266
പ്രസാധകൻ: State Institute of Languages, Trivandrum
1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, ഹൈൻസ് ഗ്രാഫ് എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷദ് തർജ്ജമ ചെയ്ത വൈദ്യുത എഞ്ചിനീയറിങ് – അടിസ്ഥാനതത്വങ്ങൾ II എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1975 – വൈദ്യുത എഞ്ചിനീയറിങ് – അടിസ്ഥാനതത്വങ്ങൾ II
സർവ്വകലാശാലാ തലത്തിൽ മലയാളത്തിൽ പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകമാണിത്. പോളിടെക്നിക് ക്ലാസ്സുകളിലും, ഐ.ടി.ഐ, ജെ.ടി.എസ് സർട്ടിഫിക്കറ്റ് തുടങ്ങിയ കോഴ്സുകൾക്കും, വൈദ്യുത എഞ്ചിനീയറിങ്ങിൽ സാമാന്യജ്ഞാനം ആവശ്യമുള്ളവർക്കും ഈ പുസ്തകം പ്രയോജനപ്രദമായിരിക്കും.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: വൈദ്യുത എഞ്ചിനീയറിങ് – അടിസ്ഥാനതത്വങ്ങൾ II
രചന: Heinz Graff
പ്രസിദ്ധീകരണ വർഷം: 1975
താളുകളുടെ എണ്ണം: 234
പ്രസാധകൻ: State Institute of Languages, Trivandrum
1952-ൽ പ്രസിദ്ധീകരിച്ച, മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ് എഴുതിയ ഭക്ഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1952 – ഭക്ഷണം – മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ്
ശാരീരികം, മാനസികം, അദ്ധ്യാത്മികം, സാമുദായികം, രാഷ്ട്രീയം തുടങ്ങി മനുഷ്യർക്ക് വേണ്ട എല്ലാവിധത്തിലുമുള്ള ഭക്ഷണകാര്യങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. രചയിതാവിൻ്റെ സ്വന്തം അനുഭവങ്ങളൂടെ വെളിച്ചത്തിൽ ഉദാഹരണങ്ങളോടുകൂടിയാണ് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ഭക്ഷണക്കാര്യം പറയുന്നതോടൊപ്പം തന്നെ മതം, സമുദായം, രാഷ്ട്രം മുതലായ എല്ലാ വിഷയങ്ങളും ഫലിതരസത്തോടെ സ്പർശിച്ചിട്ടുണ്ട്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)