ശിവാജിയുടെ അമ്മയായ ജീജാഭായിയെ പറ്റി എൻ.പി. ചെല്ലപ്പൻ നായർ രചിച്ച ജീജാഭായി അഥവാ ശിവാജിയുടെ മാതാവു് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സംഭാഷണങ്ങളിലൂടെ ലത്തീൻ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി രചിച്ച Dialogues in English, Latin, and Maleyalam എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലീടെ പങ്കുവെക്കുന്നത്. സ്കൂളുകളിലെ ഉപയോഗത്തിനായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഏത് സ്കൂളുകളാണ് ഇത് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.
ഇംഗ്ലീഷിലുള്ള സംഭാഷണം അതിനു നേരെ ലത്തീനിലുള്ള സംഭാഷണം എന്നിങ്ങനെ ഇടതു പേജിലും, മലയാള സംഭാഷണം വലതു പേജിലും ആണ് കൊടുത്തിരിക്കുന്നത്. പുസ്തകത്തിലെ ഉള്ളടക്കം മൊത്തം ഈ വിധത്തിലാണ് വിന്യസിച്ചിരിക്കുന്നത്.
1890ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം രചിച്ചിരിക്കുന്നത് ആരെന്ന് വ്യക്തമല്ല. ഒരു Carmelite Missionary എന്ന് മാത്രമാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ടൈറ്റിൽ പേജ് ഉണ്ടെങ്കിലും ഫ്രണ്ട് മാറ്ററിലെ കുറച്ച് പേജുകളും ഉള്ളടക്കത്തിലെ ആദ്യത്തെ 6 പേജുകളും നഷ്ടപ്പെട്ടിരിക്കുന്നു എന്ന കുറവ് ഈ ഡിജിറ്റൽ സ്കാനിനുണ്ട്.
കത്തോലിക്കസഭയിലെ ഒരു വിശുദ്ധയായ ബർണദീത്ത സുബീരുവിൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്ന ബർണദെ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ പുസ്തകം Franz Werfelൻ്റെ The Song of Bernadette എന്ന കൃതിയിൽ നിന്ന് പ്രചോദിതനായി ആ ഗ്രന്ഥത്തിൻ്റെ രചനാശൈലി ആണ് ഈ ഗ്രന്ഥത്തിനു അവലംബിച്ചിട്ടുള്ളതെന്ന സൂചന ഇതിൻ്റെ പ്രാരംഭപ്രസ്താവനകളിൽ കാണുന്നു. എൽ.സി. ഐസക്ക് ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.
ക്രൈസ്തവസഭയിലെ ഒരു വിശുദ്ധയും വിശുദ്ധ അഗസ്തീനോസിന്റെ മാതാവുമായ മോനിക്കയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിശുദ്ധ മോനിക്ക അഥവാ മാതൃകാമാതാവു എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. (ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ പുസ്തകത്തിൽ ശീർഷകത്താൾ നഷ്ടപ്പെട്ടിട്ടുണ്ട്)
കത്തോലിക്ക സഭയിലെ ഒരു വിശുദ്ധയായ കാസിയായിലെ റീത്തയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിശുദ്ധ റീത്താ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഈ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് ആണെന്ന് ആമുഖപ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാം. കെ.എ. പോൾ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. കാസിയായിലെ റീത്തയെ കുറിച്ചുള്ള കുറച്ച് വിവരം ഈ വിക്കിപീഡിയ ലേഖനത്തിലും ലഭ്യമാണ്.
കുറ്റിക്കാട്ടു പൌലൊസ് കത്തനാർ രചിച്ച സുറിയാനി വ്യാകരണപ്രവെശനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലൂടെ സുറിയാനി ലിപിയും ഭാഷയും പഠിപ്പിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം.
കത്തോലിക്ക സഭയിൽ സവിശേഷമായ അദ്ധ്യാത്മികജീവിതം നയിച്ച ഒരു സന്ന്യാസിനിയെ പറ്റി പ്രതിപാദിക്കുന്ന ബനീഞ്ഞാ കൊൺസൊലാത്താ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എറണാകുളം സെൻ്റ് തെരസേസ് കോളേജിലെ മലയാളം ലക്ചറർ ആയിരുന്ന എലിസബത്തു് ഉതുപ്പു് ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തിൽ പരാമർശിക്കപ്പെടിരുന്ന പെൺകുട്ടി വിശുദ്ധയായി വിശുദ്ധയായി ഉയർത്തെപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. അത് സംബന്ധിച്ച വിവരങ്ങളൊന്നും തിരച്ചലിൽ ലഭ്യമായില്ല.
കത്തോലിക്ക സഭയിൽ സവിശേഷമായ അദ്ധ്യാത്മികജീവിതം നയിച്ച ഒരു പെൺകുട്ടിയെ പറ്റി പ്രതിപാദിക്കുന്ന പാദുവായിലെ മറിയം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എറണാകുളം സെൻ്റ് തെരസേസ് കോളേജിലെ മലയാളം ലക്ചറർ ആയിരുന്ന എലിസബത്തു് ഉതുപ്പു് ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പെൺകുട്ടി വിശുദ്ധയായി ഉയർത്തെപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. അത് സംബന്ധിച്ച വിവരങ്ങളൊന്നും തിരച്ചലിൽ ലഭ്യമായില്ല.
ഫാദർ സക്കറിയാസ് പാറയ്ക്കൽ എന്ന ക്രൈസ്തവപുരോഹീതൻ്റെ പൗരോഹിത്യജീവിതത്തിൻ്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്മരണോപഹാരം എന്ന സുവനീറിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഹംഗറിയിലെ എലിസബത്ത് എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വനിതാദർശം അഥവാ പുണ്യവതിയായ എലിസബത്തു് (ഒരു ജീവചരിത്രം) എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കൊച്ചീരൂപതയിലെ ഒൻപത് നവവൈദീകർ ആണ് ഇതിൻ്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. (പരിഭാഷ നിർവഹിച്ച ഈ വൈദികരുടെ പേരുവിവരം പുസ്തകത്തിൻ്റെ മെറ്റാഡാറ്റയിൽ ലഭ്യമാണ്). ഹംഗറിയിലെ എലിസബത്ത് എന്ന വിശുദ്ധയെകുറിച്ചുള്ള പ്രാഥമിക വിവരത്തിന് ഈ വിക്കിപീഡിയ ലേഖനം നോക്കുക.
1936 – വനിതാദർശം അഥവാ പുണ്യവതിയായ എലിസബത്തു് (ഒരു ജീവചരിത്രം)
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
പേര്: വനിതാദർശം അഥവാ പുണ്യവതിയായ എലിസബത്തു് (ഒരു ജീവചരിത്രം)
രചന/പരിഭാഷ: മൈക്കൾ കൊൺസീസാം, പോൾ ലന്തപ്പറമ്പിൽ, ജോൺ പെരയിരാ, അഗസ്റ്റിൻ മണക്കാട്ട്, ജെയിംസ് കണ്ടനാട്ട്, ജോസഫ് പെരയിരാ, ജെ. റെയിനോൾഡ് പുരയ്ക്കൽ, ലൂയിസ് സിക്കേരാ, ജോസഫ് തോട്ടുകടവിൽ