1948- മാർക്‌സിൻ്റെ പ്രസംഗം

1948-ൽ  ഡി. എം. പൊറേറക്കാട്ട്  പരിഭാഷപ്പെടുത്തിയ മാർക്‌സിൻ്റെ പ്രസംഗം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1948- മാർക്‌സിൻ്റെ പ്രസംഗം

ശാസ്ത്രീയമായി സോഷ്യലിസ്റ്റ് സിദ്ധാന്തം രൂപീകരിക്കുന്നതിലും കർമ്മപദ്ധതി ആവിഷ്കരിക്കുന്നതിലും കാൾ മാർക്സിനൊടൊപ്പം സഹകരിച്ചിരുന്ന ഫ്രെഡറിക് എംഗൽസ്, കമ്യൂണിസ്റ്റ് ലീഗിൻ്റെ ചരിത്ര’മെന്ന ഈ ലഘുലേഖ,”കോളോൺ കമ്യൂണിസ്റ്റ് കേസ്സു വിചാരണയുടെ ഉള്ളുകള്ളികൾ” എന്ന മാർക്സിൻ്റെ ഗ്രന്ഥത്തിൻ്റെ മൂന്നാം പതിപ്പിൽ ചേർക്കാനായി 1885 എഴുതിയ ആമുഖമാണ്. വിപ്ലവചരിത്രത്തിലെ ഉജ്ജ്വലമായ ഒരദ്ധ്യായമാണിത് . വിപ്ലവകരമായ ഒരു സാവ്വദേശീയ തൊഴിലാളിപ്പാർട്ടി കമ്യൂണിസ്റ്റ്‌ ലീഗു കെട്ടിപ്പടുക്കുന്നതിന്നായി മാർക്സും,എംഗൽസും കൂടി നടത്തിയ മഹത്തായ പരിശ്രമങ്ങളുടെ ചരിത്രമാണിത്. ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഡി. എം. പൊറേറക്കാട്ട് ആണ് .ഇതിൻ്റെ പ്രസാധകർ മാർക്സിസ്റ്റ് പബ്ലിഷിംഗ് ഹൗസ്, തൃശൂരാണ്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാർക്‌സിൻ്റെ പ്രസംഗം
  • മലയാള പരിഭാഷ: ഡി. എം. പൊറേറക്കാട്ട്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 86
  • അച്ചടി: Vijaya Printing & Publishing House, Irinjalakuda
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – സ്വതന്ത്രകേരളം

1938- ൽ ബോധേശ്വരൻ എഴുതിയ  സ്വതന്ത്രകേരളം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 – സ്വതന്ത്രകേരളം

കൊല്ലവഷം 1101- ൽ തൃശ്ശൂർ നിന്നും പ്രസിദ്ധീകരിച്ച “സ്വതന്ത്രഃകരളം” ഒ
ന്നാം പുസ്തകത്തിലെ “ജേ ജേ മാതൃമഹീതല ചരണമെന്ന കേരളഗാനത്തെ പാടെ മാറ്റി 1113-ൽ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭാരംഭത്തോടെ  രചിച്ചതും അതിനു ശേഷം മാറ്റങ്ങൾ വരുത്തിയതുമായിട്ടുള്ളതാണ്. ഇത് ബിഹാഗ് രാഗത്തിൽ അന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത് .ഇൻറർനാഷണൽ എന്ന ഫ്രഞ്ച് ഗാനത്തിൻ്റെ പരിഭാഷയാണ് ചെങ്കൊടി എന്ന ഗാനത്തിന് ആസ്പദമായിട്ടുള്ളത്. 1944-ൽ രചിച്ചതാണ് ഭാരതഭേരി എന്ന ഈഗാനം. ഇന്ത്യൻനാഷനൽകാൺഗ്രസ്സ് സാമാന്യജനങ്ങളുടെ ഇടയിൽ പ്രവത്തിക്കുവാൻ വേണ്ട, അവരുടെ ദേശീയബോധത്തിനു് ഉപകരിക്കട്ടെ എന്നുദ്ദേശിച്ചാണ് ഈ കൃതി രചിച്ചിട്ടുള്ളത്.“സഹിക്കയൊദാസ്യം, ഈ കവിത തിരുവനന്തപുരത്തു വെച്ചുകൂടിയ ലാലാലജപതിറായിയുടെ യോഗത്തിൽ കവിതന്നെ പാടിയതാണ്. യുവാക്കളോട് എന്ന ഗാനം തുരുവനന്തപുരത്തു കേളപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കവി പാടിയതാണ്. ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന കവിതകൾ എല്ലാം തന്നെ മറ്റു പല സന്ദർഭങ്ങളിൽ ആയി കവി എഴുതിയിട്ടുള്ളവയാണ് .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്വതന്ത്രകേരളം
  • രചയിതാവ്: ബോധേശ്വരൻ
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 92
  • അച്ചടി: Deenabandhu Printing & Publishing house, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – വൈകുണ്ഠൻ്റെ മരണപത്രം

ശരത്ചന്ദ്ര ചാറ്റർജി എഴുതി, 1956-ൽ കാരൂർ നാരായണൻ വിവർത്തനം ചെയ്ത വൈകുണ്ഠൻ്റെ മരണപത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ എഴുത്തുകാരിൽ ഒരാളാണ് ബംഗാളി സാഹിത്യകാരനായ ശരത്ചന്ദ്ര ചതോപാധ്യായ് / ശരത്ചന്ദ്ര ചാറ്റർജി. 1916-ൽ അദ്ദേഹം എഴുതിയ Baikunther Will എന്ന നോവലിൻ്റെ വിവർത്തനം ആണ് ഇത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  വൈകുണ്ഠൻ്റെ മരണപത്രം
  • രചയിതാവ്: ശരത്ചന്ദ്ര ചാറ്റർജി
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 118
  • അച്ചടി:  India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – സൗന്ദര്യ ലഹരി

ശങ്കരാചാര്യർ എഴുതി, 1972-ൽ കടവൂർ ജി വേലുനായർ വിവർത്തനം ചെയ്ത സൗന്ദര്യ ലഹരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാർവതീ ദേവിയുടെ രൂപത്തിൻ്റെയും മാഹാത്മ്യത്തിൻ്റെയും വർണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ നാല്പത്തി ഒന്നു ശ്ലോകങ്ങൾ ആനന്ദലഹരി എന്നറിയപ്പെടുന്നു. സംസ്കൃതത്തിലും മലയാളത്തിലുമായി പല വ്യാഖ്യാനങ്ങൾ ഈ കൃതിക്ക് ഉണ്ടായിട്ടുണ്ട്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സൗന്ദര്യ ലഹരി 
  • രചയിതാവ്: ശങ്കരാചാര്യർ
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 54
  • അച്ചടി:  കൊല്ലം ജില്ലാ സഹകരണ പ്രസ്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി

സി. ഐ. രാമൻനായർ രചിച്ച്, 1933 -ൽ പ്രസിദ്ധീകരിച്ച ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1933 – ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി

പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ,കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ ആയിരുന്നു കൃതികൾ പ്രസിദ്ധീകരിച്ചിരുന്നത്.

മലയാള സാഹിത്യത്തിലെ മഹത്തായ ഉപന്യാസസാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും, അവരിൽ പ്രമുഖനായ ശ്രീ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ജീവചരിത്രം,കേസരിയുടെ ലേഖനങ്ങൾ, സാഹിത്യപരമായ പ്രബന്ധങ്ങൾ, മലയാള സാഹിത്യത്തിലെ അദ്ദേഹത്തിൻ്റെ സംഭാവനകൾ,ഭാഷാ പരിഷ്‌ക്കാര ശ്രമങ്ങൾ എന്നിവയെ സൂഷ്മമായി വിശകലനം ചൈയ്യുകയാണ്  ഈ പുസ്തകത്തിലൂടെ മലയാള അദ്ധ്യാപകനായ ശ്രീ രാമൻ നായർ.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി
  • രചയിതാവ്: സി. ഐ. രാമൻനായർ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 102
  • അച്ചടി: The Capital Printing Works, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ഭൂമികന്യാസീത

1958- ൽ മാമ വരേർക്കർ രചിച്ച ഭൂമികന്യാസീത എന്ന നാടകത്തിൻ്റെ  മലയാള പരിഭാഷയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അഭയദേവ് ആണ് .

1958 – ഭൂമികന്യാസീത

പുരാതന ഇതിഹാസമായ രാമായണത്തിലെ സീതയെ പുതിയ ദൃഷ്ടികോണിൽ അവതരിപ്പിക്കുന്ന ഒരു നാടകമാണ് ഭൂമികന്യാസീത. ഭാർഗ്ഗവരാം വിത്തൽ വരേർക്കർ മാമ വരേർക്കർ എന്ന പേരിലും അറിയപ്പെട്ടിരുന്നു .അദ്ദേഹത്തിൻ്റെ പ്രശസ്തമായ നാടകങ്ങളിൽ ഒന്നാണ് ഭൂമികന്യാ സീത. സീതയെ പതിവായി നമ്മൾ കാണുന്നത് ക്ഷമയും സമർപ്പണവും നിറഞ്ഞ ഭാര്യയായി മാത്രമാണ്,എന്നാൽ ഇവിടെ സീത സ്വന്തം സ്വഭാവം, ആത്മബോധം, പൗരുഷത്തെ നേരിടുന്ന ധൈര്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ്.നാടകത്തിൽ സീത തൻ്റെ ശരീരവും ആത്മാവും തൻ്റെ സ്വന്തമാണെന്ന് പ്രഖ്യാപിക്കുന്നു. രാമനോടുള്ള പ്രതികരണങ്ങൾ, പൗരുഷാധിപത്യമുള്ള സമൂഹത്തോടുള്ള ചോദ്യം , ഓരോ സ്ത്രീയുടെയും ഉള്ളിലായുള്ള ശബ്‍ദത്തിൻ്റെ പ്രതീകമാണ്. അഗ്നിപരീക്ഷ,വനവാസം, ഭൂമിയിലേക്ക്‌ മടങ്ങൽ ഇവയെല്ലാം ഈ നാടകത്തിൽ സ്ത്രീയുടെ അവകാശങ്ങൾ സമൂഹത്തിലെ അവരുടെ സ്ഥാനം എന്നിങ്ങനെയുള്ള വിഷയങ്ങൾ കൂടി ചർച്ച ചെയ്യിപ്പിക്കപ്പെടുന്ന്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഭൂമികന്യാസീത
  • രചയിതാവ്: മാമ വരേർക്കർ
  • മലയാള പരിഭാഷ: അഭയദേവ്
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 146
  • അച്ചടി: ഇന്ത്യ പ്രസ് ,കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947- സമ്മാനം

1947 – ൽ ജോസഫ് മുണ്ടശ്ശേരി രചിച്ച സമ്മാനം എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1947- സമ്മാനം

സാഹിത്യരംഗത്ത് തൻ്റെ തത്വചിന്തയാൽ പ്രശസ്തനായ മുണ്ടശ്ശേരി, ഭാഷയുടെ ലാളിത്യവും ആശയങ്ങളുടെ ഗൗരവവും,ആഖ്യാന സാഹിത്യത്തിൻ്റെ സുതാര്യതയും വിചക്ഷണതയും നല്കി എഴുതിയിട്ടുള്ള സമ്മാനം എന്ന പുസ്തകത്തിലെ പതിനൊന്നാളം കൃതികൾ സ്വന്തം അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളവയാണ് . അവയിൽ രണ്ടുകഥകൾ (“ഇസഹാക്കേട്ടൻ”, “ശീലിച്ചതേ പാലിക്കൂ”)എന്നീ കഥകൾ റഷ്യൻമൂശയിൽ വാർത്തവയാണ്. സമ്മാനത്തിൻ്റെ മൂല്യവും ആ സമ്മാനം കൈമാറുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളും കഥയുടെ പ്രമേയമാണ്. മനുഷ്യ ജീവിതത്തിലെ പരസ്പര ബന്ധങ്ങളും ആന്തരീക മൂല്യങ്ങളും പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു . ഓരോ എഴുത്തിലും ഗഹനമായ ദാർശനിക ബോധം പ്രകടമാകാറുണ്ട് . ആശങ്ങളെ സങ്കീർണമാക്കാതെ എല്ലായ്പ്പോഴും വായനക്കാരന്‌ മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഉപയോഗപ്രദമായ ഭാഷ ശൈലി അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഈ ബുക്ക് അച്ചടിച്ചിരിക്കുന്നത് സ്കോളർ പ്രെസ്സ് തൃശൂർ ആണ് .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: സമ്മാനം
  • രചയിതാവ്: ജോസഫ് മുണ്ടശ്ശേരി 
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 160
  • അച്ചടി: സ്കോളർ പ്രെസ്സ് ,തൃശൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – മനുഷ്യപ്പുഴുക്കൾ

മാക്സിം ഗോർക്കി എഴുതി, എ. മാധവൻ വിവർത്തനം ചെയ്ത മനുഷ്യപ്പുഴുക്കൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1945-ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ മൂലകൃതിയുടെ പേര്  Creatures that once were men എന്നാണ്. 1897-ലാണ് ഗോർക്കി ഈ പുസ്തകം എഴുതിയത്. തൻ്റെ ജീവിതത്തിലെ ആദ്യകാലസംഭവങ്ങളെ ഒരു നീണ്ടകഥയുടെ രൂപത്തിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മനുഷ്യപ്പുഴുക്കൾ
  • താളുകളുടെ എണ്ണം: 146
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – പരലോകം

വള്ളത്തോൾ രചിച്ച്, 1959 -ൽ പ്രസിദ്ധീകരിച്ച പരലോകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രശസ്തരായ വ്യക്തികൾ മരണമടഞ്ഞപ്പോൾ വള്ളത്തോൾ എഴുതിയ കവിതകളാണ് ഇതിലുള്ളത്. ദാദാബായ് നവറോജി, ബാലഗംഗാധര തിലകൻ, സി. ആർ. ദാസ്, കസ്തൂർബാ, കേരളവർമ്മ വലിയകോയിതമ്പുരാൻ, എ ആർ രാജരാജവർമ്മ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുമാരനാശാൻ, കുണ്ടൂർ നാരായണമേനോൻ, ടാഗോർ, വെണ്മണി മഹൻ, ചട്ടമ്പി സ്വാമികൾ, നടുവത്തച്ഛൻ എന്നിവരെക്കുറിച്ചാണ് കവിതകൾ

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത  രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പരലോകം
  • താളുകളുടെ എണ്ണം: 100
  • അച്ചടി: വള്ളത്തോൾ പ്രിൻ്റിങ്ങ് & പബ്ലിഷിങ്ങ് ഹൗസ്, തൃശ്ശൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – കവനകൗതുകം

1934 – ൽ പ്രസിദ്ധീകരിച്ച, എം. കുഞ്ഞുണ്ണിപ്പിള്ള എഴുതിയ കവനകൗതുകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗ്രന്ഥകാരൻ പല കാലങ്ങളിലായി എഴുതിയ കവിതകളാണ് പുസ്തകത്തിൽ ഉള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കവനകൗതുകം
  • രചയിതാവ്: എം. കുഞ്ഞുണ്ണിപ്പിള്ള
  • താളുകളുടെ എണ്ണം: 64
  • അച്ചടി: S. R. V Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി