2024 – സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്

2024-ൽ കേരള ഗവണ്മെൻ്റ് പ്രസ്സസ് എംപ്ലോയീസ് യൂണിയൻ പ്രസിദ്ധീകരിച്ച, സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

2024 – സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്

1838-ൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ തിരുവനന്തപുരത്തെ ഗവണ്മെൻ്റ് പ്രസ് സ്ഥാപിക്കുകയും ആദ്യത്തെ പഞ്ചാംഗം അച്ചടിക്കുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പഞ്ചാംഗം അച്ചടിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും കാലക്രമേണ സർക്കാരിൻ്റെ എല്ലാവിധ അച്ചടിജോലികളും ഇവിടെ നിർവഹിച്ചു പോന്നു. 1957-ൽ കേരളത്തിൽ ആദ്യ മന്ത്രിസഭ രൂപം കൊള്ളുമ്പോൾ തിരുവനന്തപുരത്ത് ഗവ. സെൻട്രൽ പ്രസ്, പൂജപ്പുരയിൽ ജയിൽ പ്രസ്, എറണാകുളത്ത് ഗവ. പ്രസ് എന്നിങ്ങനെ മൂന്ന് പ്രസുകളാണുണ്ടായിരുന്നത്. നിലവിൽ പതിനൊന്ന് ഗവ. പ്രസുകൾ അച്ചടിവകുപ്പിൻ കീഴിൽ പ്രവർത്തിച്ചു വരുന്നു

കേരള ഗവണ്മെൻ്റ് പ്രസ്സസ് യൂണിയൻ്റെ ഈ പ്രവർത്തന റിപ്പോർട്ടിൽ ആധുനിക അച്ചടി പദ്ധതികൾ, അച്ചടി വകുപ്പിൻ്റെ ഘടന, ചരിത്രം, സേവനങ്ങൾ, ഇ-ഗവേണൻസ് പദ്ധതികൾ, ത്രീ-ഡി പ്രിൻ്റിംഗ്, അച്ചടി വകുപ്പിലെ തസ്തികകൾ, യൂണിയൻ്റെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അവകാശപത്രിക എന്നിവ വിശദമായി നൽകിയിരിക്കുന്നു. കൂടാതെ പ്രസുകളുടെയും അവയുടെ പ്രവർത്തനരീതികളുടെയും ചില ചിത്രങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

ഗ്രന്ഥപ്പുരയുടെ സുഹൃത്തായ കെ.എ. അനൂബ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമാക്കിയത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്
    • പ്രസിദ്ധീകരണ വർഷം: 2024
    • അച്ചടി: Sheetfed Offset
    • താളുകളുടെ എണ്ണം: 180
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Printers’ View – 1971 നവംബർ, ഡിസംബർ; 1972 ജനുവരി, മാർച്ച് ലക്കങ്ങൾ

1970 കളില്‍ തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന Printers View എന്ന പ്രിൻ്റിംഗ് ടെക്നോളജി മാഗസിൻ്റെ 1971ലും 1972ലും ഇറങ്ങിയ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

Printers’ View – 1971 നവംബർ, ഡിസംബർ; 1972 ജനുവരി, മാർച്ച് ലക്കങ്ങൾ

കേരള ഗവൺമെൻറ് പ്രസ്സുകളിലെ പ്രിന്‍റിംഗ് ടെക്നോളജി ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗസ്ഥരുടെ സംഘടനയായ Kerala Government Presses Printing Diploma Holders Association ആണ് Printers View എന്ന പ്രിൻ്റിംഗ് ടെക്നോളജി മാഗസിക പ്രസിദ്ധീകരിച്ചിരുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ ഈ മാസികയിലുണ്ടായിരുന്നു. അച്ചടി, ലിപിവിന്യാസം, ലിപി പരിഷ്കരണം തുടങ്ങി അച്ചടിയുമായി നേരിട്ടു ബന്ധമുള്ള വിവിധ വിഷയങ്ങൾ ആണ് ഈ മാസികയിൽ കൈകാര്യം ചെയ്തിരിക്കുന്നത്.

1971 നവംബർ, 1971 ഡിസംബർ, 1972 ജനുവരി, 1972 മാർച്ച് എന്നീ മാസങ്ങളിലിറങ്ങിയ നാലു ലക്കങ്ങൾ ആണ് ഇപ്പോൾ റിലീസ് ചെയ്ത് പങ്കു വെക്കുന്നത്. ഇതിൽ 1971 നവംബർ ലക്കം ഈ മാസികയുടെ ആദ്യത്തെ ലക്കമാണ്. 1972ലെ തുടർന്നുള്ള മാസങ്ങളിലും ഈ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതിൻ്റെ നിലയിലുള്ള ലക്കങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. അച്ചടിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്നവരുടെയോ മറ്റോ പക്കൽ ഈ മാസികയുടെ മറ്റു ലക്കങ്ങൾ ഉണ്ടെങ്കിൽ അത് ഡിജിറ്റൈസേഷനായി കൈമാറണമെന്ന് അഭ്യർത്ഥിക്കുന്നു. ഇങ്ങനെ ഒരു പ്രത്യേക പരിശ്രമത്തിലൂടെയല്ലാതെ കുറച്ചു നാളുകൾ മാത്രം പ്രസിദ്ധീകരിച്ച് നിന്നു പോയ ആനുകാലികങ്ങൾ സംരക്ഷിക്കാൻ പറ്റില്ല. അതിനാൽ മറ്റു ലക്കങ്ങൾ കൈവശം ഉള്ളവർ സഹകരിക്കുമല്ലോ.

ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന നാലു ലക്കങ്ങളും തിരുവനന്തപുരത്തെ രവീന്ദ്ര പ്രസ്സിൽ ആണ് അച്ചടിച്ചിരിക്കുന്നത്.

തിരുവനന്തപുരം ഗവൺമെൻറ് സെന്‍ട്രല്‍ പ്രസ്സിലെ ഫൗണ്ടറി വിഭാഗത്തിലെ ജീവനക്കാരനായിരുന്ന ജി. രാമസ്വാമിയുടെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ഈ ലക്കങ്ങൾ ഡിജിറ്റൈസേഷനായി ലഭിച്ചത്.

ഡിജിറ്റൈസ് ചെയ്ത ആനുകാലികത്തിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

രേഖ 1

  • പേര്: Printers View (1971 November)
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Ravindra Press, Trivandum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: Printers View (1971 December)
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 22
  • അച്ചടി: Ravindra Press, Trivandum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: Printers View (1972 January)
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 20
  • അച്ചടി: Ravindra Press, Trivandum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: Printers View (1972 March)
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 20
  • അച്ചടി: Ravindra Press, Trivandum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി