2024 - സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്
Item
2024 - സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്
2024 - Sarkkar Prassukalude Samagra Vikasana Report
2024
180
en
A. Shajahan
1838-ൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ തിരുവനന്തപുരത്തെ ഗവണ്മെൻ്റ് പ്രസ് സ്ഥാപിക്കുകയും ആദ്യത്തെ പഞ്ചാംഗം അച്ചടിക്കുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പഞ്ചാംഗം അച്ചടിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും കാലക്രമേണ സർക്കാരിൻ്റെ എല്ലാവിധ അച്ചടിജോലികളും ഇവിടെ നിർവഹിച്ചു പോന്നു. കേരള ഗവണ്മെൻ്റ് പ്രസ്സസ് യൂണിയൻ്റെ ഈ പ്രവർത്തന റിപ്പോർട്ടിൽ ആധുനിക അച്ചടി പദ്ധതികൾ, അച്ചടി വകുപ്പിൻ്റെ ഘടന, ചരിത്രം, സേവനങ്ങൾ, ഇ-ഗവേണൻസ് പദ്ധതികൾ, ത്രീ-ഡി പ്രിൻ്റിംഗ്, അച്ചടി വകുപ്പിലെ തസ്തികകൾ, യൂണിയൻ്റെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അവകാശപത്രിക എന്നിവ വിശദമായി നൽകിയിരിക്കുന്നു
- Item sets
- പ്രധാന ശേഖരം (Main collection)