1959 – ശ്ലീഹന്മാരുടെ നടപടി – ഫാ. വടക്കേൽ മത്തായി

1959 – ൽ പ്രസിദ്ധീകരിച്ച, ഫാ. വടക്കേൽ മത്തായി രചിച്ച ശ്ലീഹന്മാരുടെ നടപടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959 - ശ്ലീഹന്മാരുടെ നടപടി - ഫാ. വടക്കേൽ മത്തായി
1959 – ശ്ലീഹന്മാരുടെ നടപടി – ഫാ. വടക്കേൽ മത്തായി

ഫാദർ വടക്കേൽ മത്തായിയുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട ഒരു വിവർത്തന ഗ്രന്ഥമാണിത്. കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ പ്രധാന ഇംഗ്ലീഷ് ബൈബിൾ വിവർത്തനത്തിൻ്റെ മലയാള പരിഭാഷയാണ് ഈ കൃതി. മൂലകൃതിയുമായി അങ്ങേയറ്റം നീതിപുലർത്താൻ വിവർത്തകർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. മൂലകൃതിയിലെ ദുർഗ്രഹമായ വാക്യങ്ങൾക്കും വാക്കുകൾക്കും ഉചിതമായ വ്യാഖ്യാനവും ഈ ഗ്രന്ഥത്തിലൂടെ നൽകിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്ലീഹന്മാരുടെ നടപടി
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: ജെ.എം.പ്രസ്സ്, ആലുവാ നോത്ത്, P. 0.
  • താളുകളുടെ എണ്ണം: 197
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ഭാരതപ്രേഷിതൻ – ഫാദർ ജോസഫ് നെടുഞ്ചിറ

1958 – ൽ പ്രസിദ്ധീകരിച്ച, ഫാദർ ജോസഫ് നെടുഞ്ചിറ രചിച്ച ഭാരതപ്രേഷിതൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1958 - ഭാരതപ്രേഷിതൻ- ഫാദർ ജോസഫ് നെടുഞ്ചിറ
1958 – ഭാരതപ്രേഷിതൻ- ഫാദർ ജോസഫ് നെടുഞ്ചിറ

ഭാരതപ്രേഷിതനായ മാർ തോമ്മാശ്ലീഹായുടെ ഒരു
സംക്ഷിപ്ത ജീവചരിതമാണ് ഈ ചെറുഗ്രന്ഥം. തോമ്മാശ്ലീഹ ആദ്യമായി കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിക്കുകയും പിന്നീട് ഭാരതം മുഴവനും സുവിശേഷപ്രസംഗം നടത്തി നിരവധി ആളുകളെ ക്രിസ്തുമതത്തിൽ ചേർക്കുകയും ചെയ്തു. അവസാനം പ്രതിയോഗികളുടെ കൈയിൽ അകപ്പെട്ടു രക്തംചിന്തി വീരസ്വർഗ്ഗം പ്രാപിക്കുകയുമാണുണ്ടായത് . എന്ന പരമ്പരാഗത വിശ്വാസം ഇതിൽ ആവർത്തിക്കുന്നു. പ്രേഷിതവര്യനായ തോമ്മാശ്ലീഹ ഭാരതത്തിൽ പല അത്ഭുതങ്ങളും പ്രവത്തിച്ചതായിക്കാണുന്നു. പുരാതന പാട്ടുകൾ, പന്ത്രണ്ടു ശ്ലീഹന്മാർ എന്നീ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിക്കാണുന്ന അത്ഭുതപ്രവർത്തികളിൽ ചിലത് ഈ ചെറുപുസ്തകത്തിലും വിവരിച്ചിണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാരതപ്രേഷിതൻ
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: St. Joseph’s Press Mannanam
  • താളുകളുടെ എണ്ണം: 51
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – പുതിയ അടവുകൾ – എം. മൈക്കിൾ

1958 – ൽ പ്രസിദ്ധീകരിച്ച, എം. മൈക്കിൾ രചിച്ച പുതിയ അടവുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - പുതിയ അടവുകൾ - എം. മൈക്കിൾ
1958 – പുതിയ അടവുകൾ – എം. മൈക്കിൾ

നേരിട്ടറിഞ്ഞ യാദാർഥ്യങ്ങളെക്കുറിച്ചുള്ള ഒരു വൈദികൻ്റെ വിവരണമാണ് ഈ പുസ്തകം. വിശ്വാസവും കമ്മ്യൂണിസവും ഇതിൽ പ്രധാനവിഷയമാകുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം സഭയുടെ നിലനിൽപ്പിനും വിശ്വാസത്തിനും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു. സഭയ്ക്കുള്ളിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നത് എങ്ങനെ ഭിന്നതകൾക്ക് കാരണമാകുന്നു എന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുതിയ അടവുകൾ
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: ജെ.എം. പ്രസ്സ്, ആലുവ
  • താളുകളുടെ എണ്ണം: 165
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ – റവ.കെ. മാർക്ക്

1948 – ൽ പ്രസിദ്ധീകരിച്ച,  റവ.കെ. മാർക്ക് രചിച്ച  പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ - റവ.കെ. മാർക്ക്
1948 – പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ – റവ.കെ. മാർക്ക്

മംഗലാപുരം ബാസൽ മിഷ്യൻ സെമിനാരിയിൽ 1935- 1937 വരെ വൈദികവിദ്യാപരിശീലനത്തിനായി പോയിരുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായിട്ടാണ് ഈ പുസ്തകത്തിന് ആധാരമായ സംഗതികൾ എഴുതിയുണ്ടാക്കിയത്. ഹോശേയാ ,ആമോസ്, യോവൽ, ഓബല്യാവ്, യോനാ ,മിഖാ, നഹ്മം, ഹബക്ക്, സെഫനാവ്, സെഖയ്യാവ്, മലാഖി എന്നീ പ്രവാചകരുടെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഇതിൽ കാണുന്നത്. ഈ പ്രവാചകരുടെ കാലം,ജീവചരിത്രം,സംഭാവനകൾ, പ്രാധാന്യം തുടങ്ങിയവ ചർച്ച ചെയ്യുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: ബേസൽ മിഷൻ പ്രസ്സ്, മാംഗ്ലൂർ
  • താളുകളുടെ എണ്ണം: 95
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – ശബരിമലയുടെ ഇതിഹാസം – പി.കെ. പരമേശ്വരൻ നായർ

1968 – ൽ പ്രസിദ്ധീകരിച്ച,  പി.കെ. പരമേശ്വരൻ നായർ രചിച്ച  ശബരിമലയുടെ ഇതിഹാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 - ശബരിമലയുടെ ഇതിഹാസം - പി.കെ. പരമേശ്വരൻ നായർ
1968 – ശബരിമലയുടെ ഇതിഹാസം – പി.കെ. പരമേശ്വരൻ നായർ

അഖിലഭാരത അയ്യപ്പസേവാസംഘത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളദേശത്തിൻ്റെ സംസ്ഥാപകനെന്നു സങ്കല്പിക്കപ്പെട്ടു വരുന്ന പരശുരാമൻ ഇന്ത്യയിൽ ഇതര ദേശങ്ങളിൽ നിന്നു ബ്രാഹ്മണരെ കേരളത്തിലേക്ക് ആനയിച്ചശേഷം പുതിയ ഭൂവിഭാഗത്തിൻ്റെ രക്ഷയ്ക്ക് വേണ്ടി നടത്തിയ പതിനെട്ടു ശാസ്താപ്രതിഷ്ഠകളിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്നതു് ശബരിമലയിലേതാണ് എന്ന വ്യാഖ്യാനം ഇതിൽ കാണാം. വൈദികവും മതപരവുമായ ശാസ്‌തൃസങ്കല്പവും അയ്യപ്പൻ്റെ വീരേതിഹാസങ്ങളും ഹൈന്ദവദശനസാരങ്ങളും ശബരിമല വ്രതത്തിൻ്റെ അനുഷ്ഠാനക്രമങ്ങളും ഫലശ്രുതിയും സമഞ്ജസമായി സമാഹരിച്ചു കൊണ്ടു് പി.കെ. പരമേശ്വരൻനായർ തയ്യാറാക്കിയിട്ടുള്ള പ്രബന്ധമാണ് ഈ പ്രസിദ്ധീകരണത്തിലെ പ്രധാന ഉള്ളടക്കം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശബരിമലയുടെ ഇതിഹാസം
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 202
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ – കെ.സി. പീറ്റർ

1965 – ൽ പ്രസിദ്ധീകരിച്ച, കെ.സി. പീറ്റർ രചിച്ച ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1965 - ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ - കെ.സി. പീറ്റർ
1965 – ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ – കെ.സി. പീറ്റർ

മനുഷ്യസമൂഹവളർച്ചയുടെ വികാസപരിണാമത്തിൽ ധനശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ചുള്ള വിശകലനവും വിവരണവും ആണ് ഈ പുസ്തകത്തിൽ ഉള്ളത്. അതോടൊപ്പം ധനശാസ്ത്രമേഖലയിൽ കനത്ത സംഭാവന നൽകിയ ശാസ്ത്രജ്ഞന്മാരുടെ ചരിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: എസ്സ്.ഡി. പ്രിൻ്റിംഗ് വർക്സ് , തേവര റോഡ്, എറണാകുളം
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – ശിവനിപ്പള്ളിയിലെ കരിമ്പുലി – കെന്നത്ത് ആൻഡേഴ്‌സൺ

1962 – ൽ പ്രസിദ്ധീകരിച്ച, കെന്നത്ത് ആൻഡേഴ്‌സൺ രചിച്ച ശിവനിപ്പള്ളിയിലെ കരിമ്പുലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1962 - ശിവനിപ്പള്ളിയിലെ കരിമ്പുലി - കെന്നത്ത് ആൻഡേഴ്‌സൺ
1962 – ശിവനിപ്പള്ളിയിലെ കരിമ്പുലി – കെന്നത്ത് ആൻഡേഴ്‌സൺ

ഇൻഡ്യയിലെ കാടുകളിൽ നിന്ന് നിരവധി നരഭോജി മൃഗങ്ങളെ വേട്ടയാടി കൊന്നിട്ടുള്ള കെന്നത്ത് ആൻഡേഴ്സണിൻ്റെ കൃതിയാണിത്. ഇൻഡ്യയിലെ കാടുകളെക്കുറിച്ചും ജീവികളെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ ഇതിലൂടെ ലഭ്യമാകുന്നുണ്ട്. പുലിയുടെയും മറ്റ് മൃഗങ്ങളുടെയും വേട്ടയാടൽ സവിശേഷതകൾ, വനങ്ങളിൽ മനുഷ്യരുടെ ഇടപെടൽ തുടങ്ങിയവയെല്ലാം ഇതിൽ കണ്ടെത്താം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശിവനിപ്പള്ളിയിലെ കരിമ്പുലി
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 230
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ഐതിഹ്യമുക്താവലി – ടി.എസ്. അനന്തസുബ്രഹ്മണ്യം

1952 – ൽ പ്രസിദ്ധീകരിച്ച, ടി.എസ്. അനന്തസുബ്രഹ്മണ്യം എഴുതിയ ഐതിഹ്യമുക്താവലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - ഐതിഹ്യമുക്താവലി - ടി.എസ്. അനന്തസുബ്രഹ്മണ്യം
1952 – ഐതിഹ്യമുക്താവലി – ടി.എസ്. അനന്തസുബ്രഹ്മണ്യം

മലബാർ പ്രദേശത്തുള്ള ചില ആരാധനാസ്ഥലങ്ങളുടേയും മറ്റും ഐതിഹ്യകഥകളാണ് ഈ പുസ്തകത്തിലുള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ഗ്രന്ഥകാരൻ ഐതിഹ്യരചന തുടങ്ങിയത് എന്ന് വിശദമാക്കുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഐതിഹ്യമുക്താവലി
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: സാഹിത്യനിലയം പ്രസ്സ് ,കലൂർ , എറണാകുളം
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – വീരരാഘവപ്പട്ടയം – എം.ഒ. ജോസഫ് നെടുംകുന്നം

1936 – ൽ പ്രസിദ്ധീകരിച്ച, എം.ഒ. ജോസഫ് നെടുംകുന്നം എഴുതിയ വീരരാഘവപ്പട്ടയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1936 - വീരരാഘവപ്പട്ടയം - എം.ഒ. ജോസഫ് നെടുംകുന്നം
1936 – വീരരാഘവപ്പട്ടയം – എം.ഒ. ജോസഫ് നെടുംകുന്നം

കേരള ചരിത്രത്തിലെ അതിപ്രധാനമായ ഒരു രേഖയാണ് വീരരാഘവപ്പട്ടയം. കോട്ടയം പഴയ സെമിനാരിയിൽ സൂക്ഷിച്ചിരിക്കുന്ന ചെമ്പ് പട്ടയത്തെക്കുറിച്ചുള്ള ഈ നിരൂപണ പഠനത്തിൽ പല പണ്ഡിതന്മാരുടേയും കണ്ടെത്തലുകളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വീരരാഘവപ്പട്ടയം 
  • പ്രസിദ്ധീകരണ വർഷം: 1936
  • അച്ചടി: ധർമ്മകാഹളം പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – നാടിൻ്റെ കഥകൾ – ജോസ് ജെ. ചാലങ്ങാടി

1952 – ൽ പ്രസിദ്ധീകരിച്ച, ജോസ് ജെ. ചാലങ്ങാടി എഴുതിയ നാടിൻ്റെ കഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - നാടിൻ്റെ കഥകൾ - ജോസ് ജെ. ചാലങ്ങാടി
1952 – നാടിൻ്റെ കഥകൾ – ജോസ് ജെ. ചാലങ്ങാടി

വ്യത്യസ്തമായ ഏഴു ചെറുകഥകളുടെ സമാഹാരമാണ്. അൻപതുകളിലെ കേരളീയ സമൂഹത്തിൻ്റെ ജീവിത സാഹചര്യങ്ങൾ വെളിപ്പെടുത്തുന്ന കഥകളാണ് ഇവ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നാടിൻ്റെ കഥകൾ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ആനന്ദാ പ്രസ്സ്, ആലപ്പുഴ
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി