1953-സ്റ്റാലിൻ ജീവചരിത്രം

1953 -ൽ പ്രസിദ്ധീകരിച്ച, സി ഉണ്ണിരാജ എഴുതിയ സ്റ്റാലിൻ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1953-സ്റ്റാലിൻ ജീവചരിത്രം- സി ഉണ്ണിരാജ

1878 – ൽ ജോർജിയയിൽ ജനിച്ച സ്റ്റാലിൻ ചെറുപ്പത്തിൽ വിശുദ്ധ മത പഠനം ആരംഭിച്ചെങ്കിലും പിന്നീട് മാർക്സിസത്തിലേക്കു തിരിഞ്ഞു. രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ വിപ്ലവകരമായ പ്രചാര വേലയും സംഘടനാ പ്രവർത്തനവും നടത്തിയ ഒരു നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാലിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിയ ചരിത്ര പ്രധാനങ്ങളായ വിപ്ലവങ്ങളെക്കുറിച്ചും പാർട്ടി സമ്മേളനങ്ങളെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത് . നല്ല നാളേയ്ക്കുവേണ്ടി മനുഷ്യ സമുദായം നടത്തുന്ന സമരത്തിൽ നേടുന്ന ഓരോ വിജയവും സ്റ്റാലിൻ എന്ന മഹാനായ മനുഷ്യൻ്റെ മഹത്വത്തെ ഇരട്ടിപ്പിക്കുമെന്നും കമ്മ്യൂണിസ്റ്റ് ആദർശം നിലനിൽക്കുന്ന കാലത്തോളം സ്റ്റാലിൻ സ്മരിക്കപ്പെടും എന്നും ഈ പുസ്തകത്തിൽ ലേഖകൻ പറയുന്നു .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : സ്റ്റാലിൻ ജീവചരിത്രം 
  • രചയിതാവ്: സി .ഉണ്ണിരാജ 
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1944 -അന്തരീക്ഷം

1944 – ൽ ജോസഫ് മുണ്ടശ്ശേരി രചിച്ച അന്തരീക്ഷം എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1944 -അന്തരീക്ഷം- ജോസഫ് മുണ്ടശ്ശേരി

കർണഭൂഷണം ,ചിന്താവിഷ്ടയായ സീത ,അച്ഛനും മകളും ഈ മൂന്ന് പുസ്തകങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത് . കർണഭൂഷണത്തിൽ ഒരൊറ്റസംഭവമേ പറയുന്നുള്ളു , ആലങ്കാരികതയിലും പരമ്പരാഗത കാവ്യരീതികളിലും അധിഷ്ഠിതമായ കൃതി എന്നാണ് വിലയിരുത്തിയിരിക്കുന്നത് . ചിന്താവിഷ്ടയായ സീതയിൽ ആശാൻ ദാർശനികൻേറയും സന്യാസിയുടെയും ശാസ്ത്രജ്ഞൻ്റെയും അനുഭവങ്ങൾ കണ്ടു തൃപ്തിപ്പെടാതെ കവി എന്ന നിലയിൽ തൻ്റെ അനുഭവത്തെ ആധാരമാക്കി ജീവിതരഹസ്യo ആരായുകയാണ്‌ ചെയ്തത് .അച്ഛനും മകളും കവിതയിൽ ഒരു ഋഷിശ്വരൻ ദൈവവശാൽ പിതാവും പിതാമഹനും ആയതറിഞ്ഞപ്പോൾ ഉണ്ടായ വികാരങ്ങൾ വെള്ളിത്തിരയിലേതുപോലെ കാണിക്കുന്നു.ഓരോ സംഭവങ്ങൾ കൂട്ടിവെക്കപ്പെട്ടു സ്വാഭിപ്രായങ്ങൾ ആയി രചിക്കപെടുകയാണ് ചെയ്തിരിക്കുന്നത് .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: അന്തരീക്ഷം
  • രചയിതാവ്: ജോസഫ് മുണ്ടശ്ശേരി 
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 116
  • അച്ചടി: മംഗളോദയം പ്രസ്സ് തൃശ്ശൂര്‍
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1933-ബാലശിക്ഷണം

1933-ൽ സി.എസ്. ബാലകൃഷ്ണവാര്യർ  രചിച്ച ബാലശിക്ഷണം എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1933-ബാലശിക്ഷണം- സി.എസ്. ബാലകൃഷ്ണവാര്യർ

ഈ പുസ്തകം Todd’s students manual എന്ന പുസ്തകത്തിൻ്റെ ഏകദേശ തർജ്ജിമയാണ്. ഗ്രന്ഥകർത്താവു
അമേരിക്കൻ ഐക്യനാടുകളിൽ ഒരു പാതിരിയായി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ അധ്യാത്മിക വിഷയങ്ങളിൽ പഠനം നടത്തുകയും, കുട്ടികൾക്കും ചെറുപ്പക്കാർക്കും ഉത്തമ മാർഗ്ഗദർശകങ്ങളായ പുസ്തകങ്ങൾ അക്കാലത്തില്ലാതിരുന്നതിനാൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന തരത്തിൽ ഒരു പുസ്തകം രചിക്കുകയും ചെയ്തു.  ഏതു സാഹചര്യത്തിലും വിദ്യാർഥികളെ ഉറ്റമിത്രത്തെപോലെ ഗുണദോഷിക്കുവാനും, സാമൂഹ്യ ജീവിതത്തിൽ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയും, സമയവും ജീവിതനിഷ്ഠകളും ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് എത്രത്തോളം സഹായകമാകുന്നു എന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നു .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: 1933-ബാലശിക്ഷണം 
  • രചയിതാവ്: സി .എസ് .ബാലകൃഷ്ണവാര്യർ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 140
  • അച്ചടി:ശ്രീരാമ വിലാസം പ്രസ് ,കൊല്ലം 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956- മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും

1956  ൽ പ്രസിദ്ധീകരിച്ച ഫ്രെഡറിക് ഏംഗൽസ് രചിച്ച  മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956- മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും – ഫ്രെഡറിക് ഏംഗൽസ് 

1876-ൽ ഏംഗൽസ് എഴുതിയിട്ടുള്ളതും അദ്ദേഹത്തിൻ്റെ മരണശേഷം 1896-ൽ ‘ന്യൂസീറ്റ്‌ ‘ എന്ന പത്രത്തിൽ ആദ്യമായി പ്രസിദ്ധികരിച്ചതുമായ ഒരു മുഴുമിക്കാത്ത ലേഖനത്തിൻ്റെ തർജ്ജിമയാണ് ഈ ലഘുലേഖയിലുള്ളത് .ആൾക്കുരങ്ങിൽ നിന്നും ഉള്ള പരിണാമത്തിലെ ചില പ്രത്യേകതകൾ മനുഷ്യനെ എങ്ങനെ ഇന്നത്തെ നിലയിൽ എത്തിച്ചു എന്ന് ഇതിൽ വിശദമാക്കുന്നുണ്ട്‌ .ശാരീരികമായ വികസനം അദ്ധ്വാനത്തിലേക്കും അത് സാമൂഹ്യജീവിതത്തിലേക്കും തുടർന്ന് ഭാഷയുടെ വികാസത്തിലേക്കും നയിച്ചു .ഇതു ഭക്ഷണശീലങ്ങളിലും പ്രതിഫലിച്ചു .ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും മനുഷ്യവംശം വ്യാപിച്ചത് വർദ്ധിച്ച പ്രകൃതി ചൂഷണത്തിനിടയാക്കി .മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ പ്രകൃതിയെ കീഴ്‌പ്പെടുത്തി. ഇത് അപ്രതീക്ഷിതമായ തിരിച്ചടികൾ നൽകി എന്നും പല ഉദാഹരണങ്ങളിലൂടെ ഈ പുസ്തകം നമുക്ക് കാട്ടി തരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും 
  • രചയിതാവ്: ഫ്രെഡറിക് ഏംഗൽസ് 
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 30
  • അച്ചടി: പരിഷത് പ്രസ് 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1956- ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി 

1956  ൽ പ്രസിദ്ധീകരിച്ച ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956- ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി – എൻ.ഈ ബാലറാം 

1956 -ലെ ഹംഗേറിയൻ വിപ്ലവം കമ്മ്യൂണിസ്റ്റ് ആധിപത്യത്തിനെതിരെയുള്ള  ജനകീയ സ്വാതന്ത്ര്യ  സമരം ആയിരുന്നു. ഹംഗറിയിലെ സോവിയറ്റ് ആക്രമണങ്ങൾ ആണ് ഏറ്റവും ഗുരുതരമായ പ്രശ്നങ്ങൾ എന്നും ഈജിപ്തിലെ പ്രശ്നങ്ങൾ അത്ര ഗുരുതരമല്ല  എന്ന രീതിയിൽ പത്രങ്ങൾ റിപ്പോർട്ട്  ചെയ്യുകയുണ്ടായി. ശ്രീ ജയപ്രകാശ് നാരായണനെ സംബന്ധിച്ചു അദ്ദേഹത്തിൻ്റെ അനുമാനങ്ങൾ  ഇന്ത്യൻ പത്രറിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളവയാണ് എന്ന് അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ് .ഇതിനെ നിശിതമായി വിമർശിക്കുകയാണ്   പുസ്തകത്തിലൂടെ ലേഖകൻ .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി 
  • പ്രസിദ്ധീകരണ വർഷം: 1956
  • രചയിതാവ് : N E Balaram
  • താളുകളുടെ എണ്ണം: 36 
  • അച്ചടി: പരിഷണ്മുദ്രാലയം, എറണാകുളം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1956 – ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?

1956  ൽ പ്രസിദ്ധീകരിച്ച ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്? എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956 – ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?- കെ ദാമോദരൻ ,അജയഘോഷ് 

1956-ൽ ഹങ്കറിയിൽ നടന്നതു ചരിത്രപ്രധാനമായ ഒരു സംഭവം ആയിരുന്നു.  സോവിയറ്റ് യൂണിയൻ്റെ അധീനതക്കെതിരെ ഹങ്കറിയിലെ ജനങ്ങൾ സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിനായി പ്രക്ഷോഭം തുടങ്ങി. തൊഴിലാളികളും വിദ്യാർത്ഥികളും ചേർന്ന് സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭം അടുത്ത ദിവസങ്ങളിൽ ഹിംസാത്മകമാവുകയായിരുന്നു.  ജനാധിപത്യം പുനസ്ഥാപിക്കുന്നതിൻ്റെ പ്രതീകമായി ഈ പ്രക്ഷോഭം ലോകശ്രദ്ധ പിടിച്ചുപറ്റി. മാറി വന്ന ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളും, ദുഷ്പ്രവർത്തികളും, അവ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ അസംതൃപ്തികളും, ഹങ്കറിയിലെ ജനങ്ങൾക്കെതിരായി സാമ്രാജ്യത്വ നേതൃത്വത്തിൻ്റെ  ഇടപെടലുകളുമാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?
  • പ്രസിദ്ധീകരണ വർഷം: 1956
  • രചയിതാവ് : ,
  • താളുകളുടെ എണ്ണം: 32 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി