1941-ൽ പ്രസിദ്ധീകരിച്ച, ഗി.ദേ. മോപ്പസങ് എഴുതിയ ഒരു സ്ത്രീയുടെ ജീവിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തന്മയത്വമായ സാഹിത്യശൈലിയുടെ വക്താവായ ഗി.ദേ. മോപ്പാസാങ്ങിൻ്റെ വിശ്വോത്തര ഫ്രഞ്ച് നോവലായ ‘ഒരു സ്ത്രീയുടെ ജീവിതം’ (Une Vie) എന്ന കൃതി മലയാളത്തിലേക്ക് വിവർവത്തനം ചെയ്തിരിക്കുന്നത്. എ. ബാലകൃഷ്ണ പിള്ളയാണ്. ഗുസ്താവ് ഫ്ലോബെർട്ടിൻ്റെ ശിക്ഷണത്തിൽ വളർന്ന മോപ്പാസാങ്, ബൂർഷ്വാ സമൂഹത്തിലെ കാപട്യങ്ങളെയും സ്ത്രീജീവിതം നേരിടുന്ന വഞ്ചനകളെയും തികച്ചും നിസ്സംഗമായ കാഴ്ചപ്പാടിലൂടെ കൃതിയിൽ അവതരിപ്പിക്കുന്നു. വിവാഹം, മാതൃത്വം തുടങ്ങിയ പ്രമേയങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതദുരിതങ്ങളെ അദ്ദേഹം അതീവ തന്മയത്വത്തോടെ പകർത്തിയിരിക്കുന്നു. കേസരി എ. ബാലകൃഷ്ണപിള്ളയുടെ ഈ മലയാളം പരിഭാഷ ഇവിടുത്തെ സ്വതന്ത്ര സാമുദായിക നോവലുകളുടെ വളർച്ചയ്ക്ക് വലിയ പ്രചോദനമായി മാറി.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ഒരു സ്ത്രീയുടെ ജീവിതം
- രചയിതാവ്: ഗി.ദേ. മോപ്പസങ്
- വിവർത്തകൻ :എ. ബാലകൃഷ്ണ പിള്ള
- പ്രസിദ്ധീകരണ വർഷം: 1941
- താളുകളുടെ എണ്ണം: 261
- അച്ചടി: Mangalodayam Press, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി









