1952-ൽ പ്രസിദ്ധീകരിച്ച, കല്ലീസ്റ്റസ് രചിച്ച ആത്മാവിൻ്റെ സ്നേഹഗാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ആത്മാവിനെ വധുവും, സ്രഷ്ടാവിനെ വരനുമായി സങ്കല്പിച്ചുകൊണ്ടുള്ള കാവ്യമാല്ല്യമാണിത്. ആദ്ധ്യാത്മിക മണവാളനും മണവാട്ടിയും തമ്മിലുള്ള സ്നേഹസല്ലാപമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. വി. യോഹന്നാൻ ക്രൂസിൻ്റെ Spiritual Canticle എന്ന വിശിഷ്ട കാവ്യത്തിൻ്റെ വിവർത്തനമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ആത്മാവിൻ്റെ സ്നേഹഗാനം
- രചയിതാവ് : Kallistas
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 90
- അച്ചടി: St. Joseph’ IS Press, Elthuruth
- സ്കാൻ ലഭ്യമായ ഇടം: കണ്ണി