1988 – ൽ പ്രസിദ്ധീകരിച്ച, വാഴ്ത്തപ്പെട്ട ചാവറയച്ചൻ രചിച്ച പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാധാരണക്കാർക്കു കൂടി ഉൾക്കൊള്ളൻ കഴിയുന്ന വിധം ഇതിൻ്റെ ഗദ്യവിവർത്തനം തയ്യറാക്കിയത് Z.M Moozoor ആണു്.വളരേ ക്ലേശകരമായ ഒരു കൃത്യം ആയിരുന്നു ഇതു്.ആത്മകഥാ ശൈശവ കാലാനുഭവങ്ങൾ അയവിറക്കുകയാണ് കാവ്യത്തിൻ്റെ ആദ്യഭാഗത്ത്.പ്രപഞ്ചസൃഷ്ട്ടാവായ ദൈവം തനിക്ക് നൽകിയിട്ടുള്ള നന്മ്കൾക്ക് അനുരൂപമായി ജീവിക്കൻ കഴിയാതെ വന്നതിലുള്ള പശ്ചാത്താപം ആണ് ഇതിൻ്റെ കാതൽ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്).
- പേര്: പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക
- പ്രസിദ്ധീകരണ വർഷം: 1988
- താളുകളുടെ എണ്ണം: 176
- അച്ചടി: Udaya Press
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി