1978-ൽ പ്രസിദ്ധീകരിച്ച, വറുഗീസ് കാഞ്ഞിരത്തിങ്കൽ എഴുതിയ കേരളദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൽ ജനിച്ച ഒരു കത്തോലിക്കാ പുരോഹിതനും സാമൂഹ്യ പരിഷ്കർത്താവും ആധ്യാത്മിക നേതാവുമായ സെയിന്റ് കുര്യാക്കോസ് എലിയാസ് ചാവറയച്ചൻ്റെ ജീവചരിത്രമാണ് ഈ കൃതി. ചാവറ പിതാവിന്റെ ജീവിതം ആധ്യാത്മികതയും സാമൂഹിക സേവനവും സമന്വയിപ്പിച്ച ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്ന് വരെ കേരളത്തിലെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ പ്രതിഫലിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കേരളദീപം
- രചയിതാവ് : Varghese Kanjirathumkal
- പ്രസിദ്ധീകരണ വർഷം: 1978
- താളുകളുടെ എണ്ണം: 72
- അച്ചടി: Pressman, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി