1972 ൽ വിശുദ്ധ തോമാശ്ലീഹയുടെ പത്തൊൻപതാം ചരമശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ സെൻ്റ് തോമസ് ചരമശതാബ്ദി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെ മുഴുവനും വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി പുതുജീവനിൽ പങ്കാളിത്തം എന്ന മുദ്രാവാക്യത്തോടെ അഖിലകേരളാടിസ്ഥാനത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ പല കർമ്മപദ്ധതികളും ഇടവക തലത്തിലും രൂപതാതലത്തിലും നടപ്പാക്കുന്നതിനു മാർഗ്ഗനിർദ്ദേശം നൽകുന്നു ഈ സ്മരണിക. മതമേലധ്യക്ഷന്മാർ, പ്രധാനമന്ത്രി, സംസ്ഥാന ഗവർണ്ണർ, മുഖ്യമന്ത്രി തുടങ്ങിയവരുടെ ആശംസകൾ, സീറോ മലബാർ, ലാറ്റിൻ, സീറോ മലങ്കര, ഓർത്തഡോക്സ് സിറിയൻ, മാർതോമ്മ സിറിയൻ, സി.എസ്.ഐ തുടങ്ങിയ സഭകളുടെ ആർച്ച് ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും ഫോട്ടോകൾ, ലത്തീൻ ബൂളായുടെ മലയാള പരിഭാഷ, സംയുക്ത ഇടയലേഖനം, വൈദികരുടെ സഭയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ, കേരള സഭാ ചരിത്രത്തിലെ നാഴികക്കല്ലുകൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സെൻ്റ് തോമസ് ചരമശതാബ്ദി സ്മാരകം
- പ്രസിദ്ധീകരണ വർഷം: 1972
- അച്ചടി: LFI Press, Thevara
- താളുകളുടെ എണ്ണം: 238
- സ്കാൻ ലഭ്യമായ ഇടം: കണ്ണി