1970 ൽ പ്രസിദ്ധീകരിച്ച, സി എം ഐ സഭ യിലെ വൈദീകനാായ മരിയദാസ് . ജീ രചിച്ച ചക്രവാതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രതിരൂപാത്മകമായി ചില പ്രമേയങ്ങൾ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുവാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. സംഭാഷണ രീതിയും മനുഷ്യചേതനകളിൽ തറച്ചു കയറത്തക്കവണ്ണം അവതരിപ്പിച്ചിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ചക്രവാതം
- രചയിതാവ് : മരിയദാസ് . ജീ
- പ്രസിദ്ധീകരണ വർഷം: 1970
- താളുകളുടെ എണ്ണം: 82
- സ്കാൻ ലഭ്യമായ ഇടം: കണ്ണി