എല്ലാ ഭാഷകളിലെയും ജനകീയ സമ്പത്തിൻ്റെ ഭാഗമാണ് കടംകഥകൾ. വളരുന്ന തലമുറയുടെ ഭാവനയും, ലോക നിരീക്ഷണ സാമർത്ഥ്യവും, നർമ്മ ബോധവും, ഭാഷാ പരിചയവും വളർത്താൻ ഉപകരിക്കുന്ന എണ്ണൂറോളം കടംകഥകളുടെ സമാഹാരമായ സ്കറിയാ സക്കറിയയുടെ കടംകഥകൾ എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കടംകഥകൾ
- രചന: സ്കറിയാ സക്കറിയ
- താളുകളുടെ എണ്ണം: 108
- അച്ചടി:Assissi Printing and Publishing House, Changanacherry
- സ്കാൻ ലഭ്യമായ ഇടം: കണ്ണി