നാലാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഉണ്ടായ ബൈബിളിൻ്റെ ലാറ്റിൻ വിവർത്തനമാണു വൾഗേറ്റ്.ഈ ഗ്രന്ഥത്തിന് ആൻ്റണി പുതിശ്ശേരി 1927 ൽ എഴുതിയ മലയാള പരിഭാഷയായ പഴയനിയമം ശ്ലോമോൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇസ്രായേൽക്കാരുടെ രാജാവും മഹാജ്ഞാനിയുമായിരുന്ന സോളമൻ്റെ ജീവചരിത്രവും, അദ്ദേഹം രചിചിട്ടുള്ള വേദപുസ്തകത്തിലെ പഴയ നിയമത്തിലെ അഞ്ചു പുസ്തകങ്ങളായ സുഭാഷിതങ്ങൾ, ശ്ലോമോൻ്റെ ഉപമകൾ, പ്രാസംഗികൻ, പാട്ടുകളുടെ പാട്ട്, ബോധജ്ഞാനം എന്നീ അഞ്ച് പുസ്തകങ്ങളുടെ പരിഭാഷയുമാണ് പഴയനിയമം ശ്ലോമോൻ എന്ന ഈ പുസ്തകത്തിലുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പഴയനിയമം ശ്ലോമോൻ
- പ്രസിദ്ധീകരണ വർഷം: 1927
- അച്ചടി: St.Joseph’s l.s Press, Elthuruth
- താളുകളുടെ എണ്ണം: 256
- സ്കാൻ ലഭ്യമായ ഇടം: കണ്ണി