1908 ൽ പ്രസിദ്ധീകരിച്ച ക.നി.മൂ. സഭയുടെ ചരിത്രസംക്ഷേപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഈ ചരിത്രത്തിൽ വിവരിക്കപ്പെട്ടിട്ടുള്ള സംഗതികൾ എടുത്തിട്ടുള്ളത് പ്രധാനമായി സഭയുടെ പൊതു പ്രിയോരായിരുന്ന ബ.ചാവറെ കുറിയാക്കോസ് ഏലിയാ അച്ചൻ എഴുതിയിട്ടുള്ള പൊതു നാളാഗമത്തിൽ നിന്നും ഓരോ കൊവേന്തകളുടെ പ്രത്യേക നാളാഗമത്തിൽ നിന്നുമാണ്. ഇതു മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു .ഓരൊ ഭാഗവും ലക്കങ്ങൾ ഇട്ടും അധ്യായങ്ങൾ ആയി തിരിച്ചുമാണ് എഴുതിയിരിക്കുന്നത്.
ഒന്നാം ഭാഗത്തിൽ ആറ്അധ്യായങ്ങളും, രണ്ടാം ഭാഗത്തിൽ പതിനഞ്ച് അധ്യായങ്ങളും, മൂന്നാം ഭാഗത്തിൽ പതിനൊന്നു` അധ്യായങ്ങളുമാണ് ഉള്ളത്. സഭയെ സംബന്ധിക്കുന്ന കാര്യങ്ങൾ
വിവരിക്കുന്ന കൂട്ടത്തിൽ നൂറ് വർഷത്തിനിപ്പുറം മലയാളത്തിൽ നടന്നിട്ടുള്ള വേറെ അനേകം സംഭവങ്ങളും ഈ ചരിത്രത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ക.നി.മൂ. സഭയുടെ ചരിത്രസംക്ഷേപം
- രചയിതാവ് :Burnnerdhose Thomma
- പ്രസിദ്ധീകരണ വർഷം:1908
- അച്ചടി: St . Josep’s Press, Mannanam
- താളുകളുടെ എണ്ണം: 376
- സ്കാൻ ലഭ്യമായ ഇടം: കണ്ണി