തോമസ് അക്കെമ്പിസ് ലത്തീൻ ഭാഷയിൽ രചിച്ച പ്രശസ്ത ക്രൈസ്തവ ധ്യാനാത്മക കൃതിയായ De imitatione Christi (ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്) യുടെ ആദ്യകാല മലയാളപരിഭാഷകളിൽ ഒന്നായ ക്രീസ്താനുകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വൈദീകനായ മൈക്കൾ നിലവരേത്ത് ആണ് ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നത്.
ലത്തീൻ മൂലം നോക്കിയാണ് ഈ പരിഭാഷ നിവഹിച്ചിരിക്കുന്നത് എന്നതിൻ്റെ സൂചന പുസ്തകത്തിൽ കാണാം. ഇതിൻ്റെ മുൻപ് ഇറങ്ങിയ പരിഭാഷയൂടെ കുറവു നികത്താണ് ഈ പരിഭാഷ പ്രസിദ്ധീകരിക്കുന്നതെന്ന പ്രസ്താവന പുസ്തകത്തിൽ കാണാം. ഈ പുസ്തകത്തിനു കൈപ്പത്തിയിൽ ഒതുങ്ങാനുള്ള വലിപ്പമെ ഉള്ളൂ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ക്രീസ്താനുകരണം
- രചന: തോമസ് ആ കെമ്പീസ്/മൈക്കൾ നിലവരേത്ത്
- പ്രസിദ്ധീകരണ വർഷം: 1909
- താളുകളുടെ എണ്ണം:554
- അച്ചടി: Industrial School Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി