തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല മലയാള ഭാഷാ ചരിത്ര പഠനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രൊഫസർ. എം. ശ്രീനാഥൻ എഡിറ്റ് ചെയ്ത മലയാളഭാഷാചരിത്രം:പുതുവഴികൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്കറിയ സക്കറിയയുടെ ക്ലാസിക് മലയാളപഠനം – ഡിജിറ്റൽയുഗത്തിലെ വിചാരമാതൃക എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ക്ലാസിക് മലയാളപഠനം – ഡിജിറ്റൽയുഗത്തിലെ വിചാരമാതൃക
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 2016
- താളുകളുടെ എണ്ണം: 15
- അച്ചടി: KBPS Kakkanad
- സ്കാൻ ലഭ്യമായ ഇടം: കണ്ണി