1944 ൽ പ്രസിദ്ധീകരിച്ച ഈറാനീമോസച്ചൻ രചിച്ച സുറിയാനി ഭാഷാപ്രവേശിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മാർ തോമാ നസ്രാണികളുടെ ഔദ്യോഗിക ആരാധനാ ഭാഷയാണ് സുറിയാനി. ഈശോയും ശ്ലീഹന്മാരും സംസാരിച്ചിരുന്ന ഭാഷ സുറിയാനി ആയിരുന്നതിനാലും തോമാശ്ലീഹാ കേരളക്കരയിലെത്തിയപ്പോൾ ക്രിസ്ത്യൻ അറമായ അഥവാ സുറിയാനി സംസാരിച്ചിരുന്ന യഹൂദർ ഇവിടെയുണ്ടായിരുന്നതിനാലുമാണ് സുറിയാനി ഔദ്യോഗിക ആരാധനാ ഭാഷയായത്. സുറിയാനി ഭാഷയെ അധികരിച്ച് നവീനസമ്പ്രദായത്തിൽ രചിച്ചിട്ടുള്ള ഗ്രന്ഥമാണ് സുറിയാനി ഭാഷാപ്രവേശിക. സുറിയാനി ഭാഷയെ പറ്റിയുള്ള പ്രധാന വ്യാകരണങ്ങൾ എല്ലാം തന്നെ ഇതിൻ്റെ രചനയിൽ ഉപയോഗിച്ചിട്ടുള്ളതായി കാണുന്നു. സുറിയാനി ഭാഷയെ പറ്റിയുള്ള സാമാന്യമായ ഒരു ചരിത്രജ്ഞാനം മുഖവുരയിൽ നിന്നും ലഭിക്കാവുന്നതാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: സുറിയാനി ഭാഷാപ്രവേശിക
- രചയിതാവ് : Eeranimosachan
- പ്രസിദ്ധീകരണ വർഷം: 1944
- താളുകളുടെ എണ്ണം: 210
- അച്ചടി: St. Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി