1941 ൽ പ്രസിദ്ധീകരിച്ച കെ. എം. പണിക്കർ രചിച്ച ഉപന്യാസമാല എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇന്ത്യാ ചരിത്രം, വിദ്യാഭ്യാസ നവീകരണം, ഭാഷാ പരിഷ്കരണം, ഇരയിമ്മൻ തമ്പിയുടെ കഥകളികൾ, കുചേലവൃത്തം വഞ്ചിപ്പാട്ട്, രാമരാജബഹദൂർ, കുമാരനാശാൻ്റെ കവിതയിലെ ജീവിത വിമർശം, ഭക്തിസാഹിത്യവും ടാഗോറും, ഹിന്ദി ഭാഷാസാഹിത്യം, വിദ്യാപതി, നാട്ടുഭാഷകളും രാഷ്ട്രീയ ബോധവും, മലയാള വിദ്യാഭ്യാസം, ഇംഗ്ലണ്ടിലെ വിദ്യാഭ്യാസം, ആക്സ്ഫോർഡ്, ഒരു നൂതനയുഗമോ എന്നീ വിഷയങ്ങളിലുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ഉപന്യാസമാല
- രചയിതാവ് : K.M. Panikkar
- പ്രസിദ്ധീകരണ വർഷം: 1941
- താളുകളുടെ എണ്ണം: 186
- അച്ചടി: B.V. Printing Works, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി