1946 ൽ പ്രസിദ്ധീകരിച്ച, ഫിലിപ്പ് രചിച്ച സ്ത്രീ സ്വാതന്ത്ര്യം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ആധുനിക വനിതാലോകത്തിൻ്റെ ഗതിയും ഇന്നത്തെ ക്രിസ്തീയ വനിതകളുടെ സ്ഥിതിയും കത്തോലിക്ക മത തത്വങ്ങളുടെ വെളിച്ചത്തിൽ പഠിച്ചതിൻ്റെ ഫലമാണു് സ്ത്രീ സ്വാതന്ത്ര്യം എന്ന ഈ ചെറു ഗ്രന്ഥം.മാർപ്പാപ്പമാരുടെ വിശ്വലേഖനങ്ങളും , വനിതകൽക്കു നൽകിയ ഉൽബോധനങ്ങളുമാണു് ഈ ഗ്രന്ഥത്തിൽ ആസ്പദമായി ഗ്രന്ഥകർത്താവു് സ്വീകരിച്ചിട്ടുള്ളതു്.
സ്ത്രീ വിദ്യാഭ്യാസം,വിവാഹം,വേഷവിധാനങ്ങൾ ,സമുദായ സേവനം എന്നിവയെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.കേരള കത്തോലിക്കാ കോൺഗ്രസ്സിന് ഒരു വനിതാ വിഭാഗം രൂപപ്പെടുന്നതിനു് ഭാരവാഹികൾ ഉണർന്നു പ്രവർത്തിച്ച്തായും ഇതിൽ വിശദമാക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സ്ത്രീ സ്വാതന്ത്ര്യം
- പ്രസിദ്ധീകരണ വർഷം: 1946
- താളുകളുടെ എണ്ണം: 92
- സ്കാൻ ലഭ്യമായ ഇടം: കണ്ണി