2004 ൽ പ്രസിദ്ധീകരിച്ച, തോമസ് മൂർ രചിച്ച കുറെ നുറുങ്ങുകാര്യങ്ങൾ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കുട്ടനാട്ടിലെ ഒരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ച് കൃസ്തുവിൻ്റെ പ്രവാചക ദൌത്യം നിറവേറ്റാൻ മുൾവഴികളിലൂടെ നടന്നുനീങ്ങിയ ഒരു സന്യാസി ശ്രേഷ്ഠൻ്റെ സത്യസന്ധവും നിഷ്കളങ്കവുമായ ജീവചരിത്ര ആഖ്യാനമാണ് ഈ കൃതി. ആത്മീയതയുടെ പുതിയ ബോധമണ്ഡലങ്ങളിലും ഭൌതികതയുടെ ചിന്താധാരകളിലും ഉൾചേരുന്ന ഈ പുസ്തകം ഭാവി ഭൂത വർത്തമാന കാലഘട്ടങ്ങളുടെ വാങ്മയ ചിത്രങ്ങളും നിഴലാട്ടങ്ങളും കൊണ്ട് സമ്പന്നമാണ്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കുറെ നുറുങ്ങുകാര്യങ്ങൾ
- രചന: Thomas Moor
- പ്രസിദ്ധീകരണ വർഷം: 2004
- താളുകളുടെ എണ്ണം: 100
- അച്ചടി : Karthyayani Offset, Allappey
- സ്കാൻ ലഭ്യമായ ഇടം: കണ്ണി