1940 – ൽ പ്രസിദ്ധീകരിച്ച, കത്തോലിക്കാ സഭയുടെ സനാതന തത്വങ്ങൾ ഉൾക്കൊണ്ട ആത്മദർപ്പണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ചിത്രങ്ങളുടെ സഹായത്തോടെ അലങ്കാര ഭാഷ പ്രയോഗിച്ചുകൊണ്ട് രചിച്ചിരിക്കുന്ന ആത്മ ദർപ്പണം എന്ന ഈ കൃതി വേദപാഠ ക്ലാസുകളിൽ പാഠ്യ പുസ്തകമാക്കാൻ പറ്റിയ ഒന്നാണ്.
ക്രിസ്തുമതത്തിൻ്റെ മൌലിക തത്വങ്ങളും, ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനങ്ങൾ, മിശിഹാ വെളിപ്പെടുത്തിയിട്ടുള്ള വെളിപാടുകൾ, പരിശുദ്ധ കുർബാന, ജ്ഞാനസ്നാനം പൂർണ്ണ മനഃസ്താപം എന്നിവയെ കുറിച്ച് പുസ്തകത്തിൻ്റെ ആദ്യ പകുതിയിൽ വിവരിക്കുന്നു.
രണ്ടാം പകുതിയിൽ വിശുദ്ധ കൂദാശകൾക്കും വിശ്വാസപ്രമാണം പന്ത്രണ്ടു വകുപ്പുകൾക്കുമുള്ള പ്രാധാന്യത്തെ കുറിച്ച് വിശദമക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ആത്മദർപ്പണം
- പ്രസിദ്ധീകരണ വർഷം: 1940
- താളുകളുടെ എണ്ണം: 68
- അച്ചടി: St. Joseph’s L S Press, Elthuruthu
- സ്കാൻ ലഭ്യമായ ഇടം: കണ്ണി