1982 ൽ പ്രസിദ്ധീകരിച്ച ക.നി.മൂ.സ. മാണിക്കത്തനാർ എന്ന സ്മരണികയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മലങ്കര പുനഃപ്രതിഷ്ഠാപനത്തിൻ്റെ ഉദയ നക്ഷത്രം എന്ന് വിശേഷിപ്പിക്കുന്ന ക.നി.മൂ.സ. മാണിക്കത്തനാരെ പറ്റിയുള്ള ഈ സ്മരണിക പുറത്തിറക്കിയത് നസ്രാണി മാസികയുടെ നേതൃത്വത്തിലാണ്.
ക.നി.മൂ.സ. മാണിക്കത്തനാരുടെ ലഘു ജീവ ചരിത്രം, അദ്ദേഹത്തിൻ്റെ വിശുദ്ധ ഗ്രന്ഥ വിവർത്തനവും അതിൻ്റെ സവിശേഷതകളും അദ്ദേഹത്തിൻ്റെ മറ്റു കൃതികളെ പറ്റിയുമെല്ലാം ഈ സ്മരണികയിൽ പ്രതിപാദിച്ചിരിക്കുന്നു. .
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ക.നി.മൂ.സ. മാണിക്കത്തനാർ
- പ്രസിദ്ധീകരണ വർഷം: 1982
- താളുകളുടെ എണ്ണം: 190
- അച്ചടി: Vincention Press , Pala
- സ്കാൻ ലഭ്യമായ ഇടം: കണ്ണി