1968 ൽ ആലുവ പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്റർ പ്രസിദ്ധീകരിച്ച ഇന്നത്തെ ഇന്ത്യയിലെ സഭ – കേരള റീജിയനൽ സെമിനാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഇന്ത്യയുടെ മാറിവരുന്ന പരിതസ്ഥിതികളിൽ സഭയുടെ ദൗത്യമെന്തെന്ന് തിട്ടപ്പെടുത്താനും ഭാരത ജനതയെ കൂടുതൽ ഫലപ്രദമായി സേവിക്കാനുതകുന്ന് കർമ്മ പരിപാടികൾ ആവിഷ്കരിക്കാനായി ഒരു ദേശീയ സെമിനാറും ഏതാനും പ്രാദേശിക സെമിനാറുകളും നടത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ പുസ്തകം പുറത്തിറക്കിയത്. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും സഭയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധന്മാരെയും നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്താൻ ഉദ്ദേശിച്ചിട്ടുള്ള സെമിനാറിൽ നടത്തുന്ന പരിപാടികൾ, പങ്കെടുക്കുന്നവരുടെ വിവരങ്ങൾ, അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഇന്നത്തെ ഇന്ത്യയിലെ സഭ – കേരള റീജിയനൽ സെമിനാർ
- പ്രസിദ്ധീകരണ വർഷം: 1968
- താളുകളുടെ എണ്ണം: 184
- സ്കാൻ ലഭ്യമായ ഇടം: കണ്ണി