1947 ൽ പ്രസിദ്ധീകരിച്ച ജെ. പി. പെരയിര രചിച്ച ഒരു പുതിയ രക്തസാക്ഷി – അനുഗൃഹീതനായ തെയോഫിൻ വേനാർഡ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
പുണ്യവതിയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ ബഹുമാനത്തിനും ഭക്തിക്കും പാത്രീഭൂതനായിട്ടുള്ള രക്തസാക്ഷിയാണ് അനുഗൃഹീതനായ തെയോഫിൻ വേനാർഡ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രസിദ്ധ വിദേശ മിഷനറി സംഘമായ മേരിനോൾ സഭയുടെ സ്ഥാപകരിൽ ഒരാളായ വാൽഷ് മെത്രാൻ എഴുതിയ തെയോഫിൻ വേനാർഡിൻ്റെ ജീവചരിത്രത്തെ ആസ്പദമാക്കി എഴുതിയ സംക്ഷിപ്ത ജീവചരിത്ര ഗ്രന്ഥമാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഒരു പുതിയ രക്തസാക്ഷി – അനുഗൃഹീതനായ തെയോഫിൻ വേനാർഡ്
- രചന: J. P. Perayira
- പ്രസിദ്ധീകരണ വർഷം: 1947
- താളുകളുടെ എണ്ണം: 86
- സ്കാൻ ലഭ്യമായ ഇടം: കണ്ണി