1972 – ഞാൻ കണ്ട ഫാദർ വടക്കൻ – റാഫേൽ ചിറ്റിലപ്പിള്ളി

1972 ൽ പ്രസിദ്ധീകരിച്ച റാഫേൽ ചിറ്റിലപ്പിള്ളി രചിച്ച ഞാൻ കണ്ട ഫാദർ വടക്കൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Njan Kanda Father Vadakkan

കേരളത്തിലെ രാഷ്ട്രീയത്തിലും (കർഷക തൊഴിലാളി പാർട്ടി) കർഷക സമരങ്ങളിലും ഇറങ്ങി പ്രവർത്തിച്ച തൃശൂരിൽ നിന്നുള്ള കത്തോലിക്കാ വൈദികനായ ഫാദർ വടക്കനെ അനുസ്മരിക്കുന്ന ഒരു പുസ്തകമാണിത്. കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിമർശനങ്ങളും വിയോജിപ്പുകളും ഈ പുസ്തകത്തിൽ കാണാൻ കഴിയും. ഇതിൽ പരാമർശിക്കുന്ന (ഉദാ: പേജ് 15, 16), അദ്ദേഹം സ്ഥാപിച്ച്, കെ റ്റി പി നടത്തി വന്ന തൊഴിലാളി എന്ന പത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഞാൻ കണ്ട ഫാദർ വടക്കൻ
  • രചന: Raphael Chittilapilly
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 106
  • അച്ചടി: Viswanath Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *