കത്തോലിക്ക സഭയിലെ ഒരു വിശുദ്ധനായ ഫ്രഞ്ചുകാരനായ ബിഷപ്പ്, ഫ്രാൻസിസ് സാലസിൻ്റെ കൃതിയായ ഫിലോത്തേയ (Philothea) അല്ലെങ്കിൽ Introduction to the Devout Life എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയായ ഭക്തിമാർഗ്ഗപ്രവേശിക എന്ന പുസ്തകത്തിൻ്റെ നാലാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഫാദർ ജോൺ പരിയാരം, ഫാദർ ജോർജ്ജ് നെടുങ്ങോട്ടിൽ, ഫാദർ ജോസഫ് മാലിപ്പറമ്പിൽ എന്നീ മൂന്ന് വൈദീകർ ചേർന്നാണ് ഈ പുസ്തകം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഭക്തജീവിതം വഴിയായി ദൈവസ്നേഹത്തിൽ ഉൽകർഷം പ്രാപിക്കണം എന്ന് അഭിലക്ഷിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നതെന്ന് ആമുഖത്തിൽ പരിഭാഷകർ സൂചിപ്പിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഭക്തിമാർഗ്ഗപ്രവേശിക
- രചന/പരിഭാഷ്: ഫ്രാൻസിസ് ഡി സാലസ്/ ജോൺ പരിയാരം/ ജോർജ്ജ് നെടുങ്ങോട്ടിൽ/ ജോസഫ് മാലിപ്പറമ്പിൽ
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 422
- അച്ചടി: J.M. Press, Alwaye
- സ്കാൻ ലഭ്യമായ ഇടം: കണ്ണി