2024 – Centennial Souvenir – 100 Years of Munnar Flood

2024 ൽ  Munnar GHS/GVHHS Old Students Association പ്രസിദ്ധീകരിച്ച Centennial Souvenir – 100 Years of Munnar Flood എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

2024 - Centennial Souvenir - 100 Years of Munnar Flood
2024 – Centennial Souvenir – 100 Years of Munnar Flood

ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു 1924 ലെ വെള്ളപ്പൊക്കം. കൊല്ലവർഷം1099ൽ നടന്നതുകൊണ്ട് 99 ലെ വെള്ളപ്പൊക്കം എന്ന പേരിലാണ് ഈ സംഭവം പരക്കെ അറിയപ്പെടുന്നത്. ഈ ദുരന്തത്തിൻ്റെ നൂറാം വാർഷികത്തിൽ പ്രസിദ്ധപ്പെടുത്തിയ സ്മരണികയാണിത്. കുണ്ടളവാലി എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ തീവണ്ടി സർവ്വീസ് ഈ ദുരന്തത്തോടെ തുടച്ചുനീക്കപ്പെട്ടു. ഈ ദുരന്തത്തിൻ്റെ പ്രധാന വിവരങ്ങളും ഓർമ്മകളുമാണ്ട് സ്മരണികയിലെ ഉള്ളടക്കം. 1924 മുതൽ 2024 വരെയുള്ള കാലയളവിൽ മൂന്നാറിനുണ്ടായ നേട്ടങ്ങളും, കഷ്ടങ്ങളും അടയാളപ്പെടുത്തുന്ന ഒരു സ്മരണിക കൂടിയാണിത്. ഗതാഗതം, ഉത്പാദനം, കച്ചവടം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിൽ മൂന്നാറിലുണ്ടായ പുരോഗതികൾ സ്മരണികയിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Centennial Souvenir – 100 Years of Munnar Flood
  • പ്രസിദ്ധീകരണ വർഷം: 2024
  • താളുകളുടെ എണ്ണം: 148
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *