1974 ൽ പ്രസിദ്ധീകരിച്ച ഭാരത സഭയ്ക്കൊരു പൂജാക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സീറോ മലബാർ സഭക്കു വേണ്ടി ബാംഗളൂർ ധർമ്മാരാം കോളേജ് തയ്യാറാക്കിയ ഭാരതവത്കൃത കുർബാന ക്രമം അവതരിപ്പിക്കുന്ന പുസ്തകമാണ്. 1973 ൽ പ്രസിദ്ധീകരിച്ച ഭാരതീയ പൂജാർപ്പണം പരിഷ്കരിച്ച് തയ്യാറാക്കിയതാണിത്.
സഭയുടെ inculturation (സാംസ്കാരിക സ്വാംശീകരണ) ഉദ്യമത്തിൻ്റെ ഉദാഹരണമാണ് ഈ ക്രമം. ഭാരത സംസ്കാരത്തിന് അനുയോജ്യമായ പദങ്ങളും മറ്റും ഉൾപ്പെടുത്തിയിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഭാരത സഭയ്ക്കൊരു പൂജാക്രമം
- പ്രസിദ്ധീകരണ വർഷം: 1974
- താളുകളുടെ എണ്ണം: 50
- സ്കാൻ ലഭ്യമായ ഇടം: കണ്ണി