1951 ൽ പ്രസിദ്ധീകരിച്ച കെ. സദാശിവൻ രചിച്ച കുമാരനാശാൻ – ചില സ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാകവി കുമാരനാശാൻ്റെ ഇരുപത്തഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ശാരദ ബൂക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച സ്മാരക ഗ്രന്ഥത്തിൽ ചേർക്കുവാനായി എഴുതിയ ആശാനെ കുറിച്ചുള്ള സ്മരണകളുടെ സമാഹാരമാണ് ഈ പുസ്തകം.ആശാൻ സാഹിത്യത്തിനും മലയാള ഭാഷക്കും ഏറെ പ്രയോജനപ്പെടുന്ന വിഷയങ്ങളാണ് ഉള്ളടക്കം. ആശാൻ്റെ ജീവിതത്തിലെ വ്യക്തിപരവും, സാമുദായികവും, സാഹിത്യപരവും, രാഷ്ട്രീയപരവും, ഗാർഹികപരവുമായ വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളൂം, ചിന്തകളും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കുമാരനാശാൻ – ചില സ്മരണകൾ
- രചന: K. Sadashivan
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 136
- അച്ചടി: Kerala Press, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി