1963 ൽ പ്രസിദ്ധീകരിച്ച, ധർമ്മാരാം കോളേജ് വിദ്യാർത്ഥികൾ വിവർത്തനം ചെയ്ത സോഡാലിറ്റി ഒപ്പീസിൻ്റെ ഒരു വിശദീകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. റോബർട്ട് ഇ മാനിംഗ് രചിച്ച പുസ്തകത്തിൻ്റെ വിവർത്തനമാണിത്.
കന്യകാ മറിയത്തിൻ്റെ സോഡാലിറ്റിയിൽ പെട്ടവർക്ക് ഉപയോഗിക്കാനായി, ‘ചെറിയ ഒപ്പീസ്’ എന്ന പ്രാർത്ഥനാ പുസ്തകത്തിൻ്റെ വിശദീകരണമാണ് ഇതിലെ ഉള്ളടക്കം. സൊഡാലിറ്റി എന്നാൽ സഭയ്ക്കുള്ളിൽ വിശ്വാസം വളർത്താനും മറ്റുമായി രൂപീകരിക്കപെട്ട സംഘടനകൾക്ക് നൽകുന്ന പൊതു പദമാണ്. ഉദയജപം, പ്രഥമ യാമം, മൂന്നാം യാമം, ആറാം യാമം, ഒൻപതാം യാമം, സായം കാലം, അവസാന പ്രാർത്ഥന എന്നീ ഏഴ് ഭാഗങ്ങളുള്ള ഒപ്പീസിൻ്റെ ഓരോ ഭാഗവും ക്രമത്തിൽ വിശദീകരിക്കുകയാണ് ഇതിൽ ചെയ്തിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സോഡാലിറ്റി ഒപ്പീസിൻ്റെ വിശദീകരണം
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 56
- സ്കാൻ ലഭ്യമായ ഇടം: കണ്ണി