1968ൽ പ്രസിദ്ധീകരിച്ച പി. കെ. നാരായണ പിള്ള രചിച്ച ദേശീയ ഗാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1911 ൽ കൽക്കട്ടയിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൻ്റെ 28 ആം വാർഷിക സമ്മേളനത്തിനു പാടുവാൻ വേണ്ടി രവീന്ദ്രനാഥ ടാഗോർ രചിച്ച, പിന്നീട് ഭാരതത്തിൻ്റെ ദേശീയ ഗാനമായി മാറിയ ജനഗണമന യുടെ പിന്നിലുള്ള ചരിത്രവും, ഗാനത്തിൻ്റെ പദാനുപദ തർജ്ജമയും വ്യാഖ്യാനവുമാണ് പുസ്തകത്തിലെ ഉള്ളടക്കം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ദേശീയ ഗാനം
- രചന: P. K. Narayana Pillai
- പ്രസിദ്ധീകരണ വർഷം: 1968
- താളുകളുടെ എണ്ണം: 28
- അച്ചടി: India Press, Kottayam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി