1924 ൽ പ്രസിദ്ധീകരിച്ച ക.നി.മൂ.സ. മാണിക്കത്തനാർ രചിച്ച് രചിച്ച പ്രാസംഗികൻ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സുറിയാനി പ്ശീത്താ ബൈബിൾ വിവർത്തകനും അനുഗൃഹീത കവിയും ബഹുഭാഷാ പണ്ഡിതനുമായിരുന്നു ക.നി.മൂ.സ. മാണിക്കത്തനാർ. ബൈബിളിനെ അനുകരിച്ചുള്ള പദ്യകൃതികളായ സോളമൻ്റെ സുഭാഷിതങ്ങൾ, പീഠാനുഭവ പാന, ദിവ്യമാതൃക എന്നീ അമൂല്യഗ്രന്ഥങ്ങൾ മലയാളത്തിനു സംഭാവന ചെയ്ത സന്യാസാചാര്യനായിരുന്നു അദ്ദേഹം. Ecclesiasticus എന്ന വിശുദ്ധ പുസ്തകത്തിൽ നിന്നും കാതലായ ആശയങ്ങൾ സമാഹരിച്ച് 225 ചെറു പദ്യങ്ങളായി സാരാംശ സഹിതം രചിച്ചിട്ടുള്ള സഭാസംബന്ധിയും പൗരോഹിത്യപരവുമായ ഉത്കൃഷ്ട ഉപദേശങ്ങളും, വിശിഷ്ടമായ് ആദർശങ്ങളും പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: പ്രാസംഗികൻ
- രചന:Ka.Ni.Mu.Sa-Mani Kathanar
- പ്രസിദ്ധീകരണ വർഷം: 1924
- താളുകളുടെ എണ്ണം:196
- അച്ചടി: St. Joseph’s Press, Mannanam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി